മസ്കറ്റില്‍ മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ ഒഴിഞ്ഞ കസേരകള്‍

മസ്കറ്റ്: മസ്കറ്റിലെ സുല്‍ത്താന്‍ ഖാബുസ് സ്റ്റേഡിയത്തില്‍ മോദിയുടെ പ്രസംഗം കേള്‍ക്കുന്നതിനു പ്രതീക്ഷിച്ചത്ര ആളുകള്‍ എത്തിയില്ല. പൊതുപരിപാടിക്കു മുപ്പതിനായിരം പേരെത്തുമെന്നാണു കരുതിയതെങ്കിലും വന്നതു പതിമൂവായിരത്തോളം പേര്‍ മാത്രം. എന്‍ഡിഎ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണു മോദി മസ്കത്തിലെ പരിപാടിയില്‍ പ്രസംഗിച്ചത്. ഒമാനിലെ ഏറ്റവും വലിയ സ്റ്റേഡിയത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പൊതുപരിപാടി നടന്നത്. മുപ്പതിനായിരം പേര്‍ക്കു പാസുകള്‍ വിതരണം ചെയ്തിരുന്നു. പക്ഷേ സ്റ്റേഡിയത്തിലെ കസേരകളില്‍ ഭൂരിഭാഗവും കാലിയായിരുന്നു. മസ്കറ്റിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബിന്‍റെ നേതൃത്വത്തിലാണു മോദിക്കു സ്വീകരണം ഒരുക്കിയത്. 25,000ത്തിലെറെ അംഗങ്ങളുള്ള ക്ലബ്ബിലെ പകുതിയാളുകള്‍ പോലും പ്രധാനമന്ത്രിയുടെ പ്രസംഗം കേള്‍ക്കാന്‍ എത്തിയില്ല.
കോണ്‍ഗ്രസ്, സിപിഎം അനുഭാവികള്‍ പാസ് വാങ്ങിയ ശേഷം മനഃപൂര്‍വം യോഗത്തിന് എത്തിയില്ലെന്നാണു ബിജെപിയുടെ ആരോപണം.

No Comments

Be the first to start a conversation

%d bloggers like this: