ജി.സി.സിയ്ക്ക് സമാന്തരമായി പുതിയ സഖ്യം

കുവൈറ്റ് സിറ്റി: സൗദി അറേബ്യയുമായി ചേര്‍ന്ന് പുതിയ സാമ്പത്തിക-പങ്കാളിത്ത സഖ്യം രൂപീകരിച്ചതായി യു.എ.ഇ. കുവൈറ്റ് സിറ്റിയില്‍ ജി.സി.സി സമ്മേളനം ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ മാത്രം മുമ്പാണ് സൗദിയുമായുള്ള പുതിയ സഖ്യത്തെ കുറിച്ച്‌ യു.എ.ഇ പ്രസ്താവന ഇറക്കിയത്.. ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ അംഗരാജ്യമായ ഖത്തറുമായുള്ള നയതന്ത്രതലത്തിലെ ഭിന്നതകളെ തുടര്‍ന്നാണ് യു.എ.ഇയുടെ പുതിയ നീക്കമെന്ന സൂചന.

അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേനയുടെ ഉപസര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിനന്‍സായിദ് അല്‍നഹ്യാനും ഡെപ്യൂട്ടി പ്രധാനമന്ത്രി ശൈഖ് മണ്‍സൂര് ബിന്‍; സായിദ് അല്‍ നഹ്യാനും ചേര്‍ന്നാണ് പുതിയ കമ്മിറ്റി നയിക്കുകയെന്നും പ്രമേയം പറയുന്നു.

രാജ്യത്തെ ഫെഡറല്‍ പ്രാദേശിക സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും അംഗങ്ങളെ തിരഞ്ഞെടുക്കാന്‍ കമ്മിറ്റി ചെയര്‍മാന് അധികാരമുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന് ആവശ്യമായ എല്ലാ അധികാരങ്ങളും കമ്മറ്റിക്ക് ഉണ്ടായിരിക്കുമെന്നും പ്രമേയം വ്യക്തമാക്കിയിട്ടുണ്ട്.

പുതിയ സഖ്യത്തില്‍ ചേരാന്‍ മറ്റ് ഗള്‍ഫ് രാജ്യങ്ങളെ ക്ഷണിച്ചിട്ടുണ്ടോ എന്ന കാര്യം യു.എ.ഇ വ്യക്തമാക്കിയിച്ചില്ല. 1981ലാണ് അമേരിക്കയുമായി അടുപ്പമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ചേര്‍ന്ന് ജി.സി.സി രൂപവത്ക്കരിച്ചത്.

No Comments

Be the first to start a conversation

%d bloggers like this: