കുവൈറ്റില്‍ സ​ർ​ക്കാ​ർ ജോലികളില്‍ നിന്ന്‍ പി​രി​ച്ചു​വി​ടേ​ണ്ട വിദേശികളുടെ എണ്ണം എടുക്കാന്‍ നിര്‍ദ്ദേശം

കു​വൈ​ത്ത് സി​റ്റി: സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കാ​ൻ സാ​ധി​ക്കു​ന്ന വി​ദേ​ശി​ക​ളു​ടെ കൃ​ത്യ​മാ​യ എ​ണ്ണം എ​ടു​ക്കാ​ൻ സി​വി​ൽ സ​ർ​വി​സ്​ ക​മീ​ഷ​ൻ ബ​ന്ധ​പ്പെ​ട്ട മ​ന്ത്രാ​ല​യ​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി റി​പ്പോ​ർ​ട്ട്. ക​മീ​ഷ​ൻ വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് പ്രാ​ദേ​ശി​ക പ​ത്ര​മാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. സ്വ​ദേ​ശി​വ​ത്​​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തിന്റെ ഭാ​ഗ​മാ​യി അ​ടു​ത്ത വ​ർ​ഷ​ങ്ങ​ളി​ൽ പി​രി​ച്ചു​വി​ടേ​ണ്ട കു​വൈ​ത്തി​ക​ള​ല്ലാ​ത്ത​വ​രെ കു​റി​ച്ച പൂ​ർ​ണ വി​വ​രം അ​റി​യി​ക്കാ​നാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. അ​ടു​ത്തി​ടെ, 20 വി​ദേ​ശി​ക​ളെ പി​രി​ച്ചു​വി​ട്ട​താ​യി ക​മീ​ഷ​ൻ അ​റി​യി​ച്ചു. നീ​തി​ന്യാ​യ- വാ​ർ​ത്താ​വി​ത​ര​ണ മ​ന്ത്രാ​ല​യ​ങ്ങ​ളി​ലെ വി​ദേ​ശി​ക​ളെ​യാ​ണ് ഒ​ഴി​വാ​ക്കി​യ​ത്. അ​ടു​ത്ത ഏ​താ​നും വ​ർ​ഷ​ങ്ങ​ളി​ൽ പൊ​തു​മേ​ഖ​ല​യി​ലെ സ്വ​ദേ​ശി​വ​ത്​​ര​ണം ല​ക്ഷ്യ​മാ​ക്കി പ​ദ്ധ​തി ആ​വി​ഷ്ക​രി​ക്കു​മെ​ന്നും ക​മീ​ഷ​ൻ അ​റി​യി​ച്ചു.

പൊ​തു​മേ​ഖ​ലാ സ്​​ഥാ​പ​ന​ങ്ങ​ളി​ൽ വി​ദേ​ശി​ക​ളെ നി​യ​മി​ക്കു​ന്ന​ത് പൂ​ർ​ണ​മാ​യി നി​ർ​ത്ത​ണ​മെ​ന്നും ഇ​ഖാ​മ നി​യ​മ​ലം​ഘ​ക​ർ​ക്കു​ള്ള പി​ഴ വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും എം.​പി​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു​വ​രി​ക​യാ​ണ്. നി​ല​വി​ൽ 94,000 വി​ദേ​ശി​ക​ളാ​ണ് സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലു​ള്ള​ത്. സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലെ വി​ദേ​ശി​ക​ൾ​ക്ക് മാ​ത്രം ശ​മ്പ​ള​മാ​യി 544 ദ​ശ​ല​ക്ഷം ദീ​നാ​റാ​ണ് പൊ​തു​ഖ​ജ​നാ​വി​ൽ​നി​ന്ന് പ്ര​തി​വ​ർ​ഷം ചെ​ല​വ​ഴി​ക്കു​ന്ന​ത്.

No Comments

Be the first to start a conversation

%d bloggers like this: