മലബാർ അടുക്കള ഹോട്ടൽ വ്യവസായ രംഗത്തേക്ക്; ആദ്യ റെസ്റ്റോറന്റ് ദുബൈയില്‍ വ്യാഴാഴ്ച തുറക്കും

സാമൂഹിക മാധ്യമങ്ങളിലൂടെയും പാചകവിധികളിലൂടെയും ശ്രദ്ധേയരായ മലബാർ അടുക്കള ഇനി ഹോട്ടൽ വ്യവസായ രംഗത്തേക്കും. മലബാർ അടുക്കളയുടെ ആദ്യ റെസ്റ്റോറന്റ് ദുബൈ അന്നഹ്​ദയിൽ വ്യാഴാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. ഫേസ്‌ബുക്കിൽ നാല് ലക്ഷത്തിലധികം അംഗങ്ങളുള്ള ഗ്രൂപ്പാണിത് . മലബാർ അടുക്കളയുടെ പേരിൽപാചക വിധികൾ ഉൾകൊള്ളുന്ന ആനുകാലികങ്ങളും ഇറക്കാറുണ്ട് .മലബാർ അടുക്കള അംഗങ്ങൾക്ക് പ്രത്യേക നിരക്കിളവ് അനുവദിക്കും. അംഗങ്ങളുടെ കൂട്ടത്തിലുള്ള പത്തോളം പേരാണ് റെസ്റ്റോറന്റ് പങ്കാളികൾ . ദുബൈ അന്നഹ്​ദയിൽ എൻ.എം.സി ഹോസ്പിറ്റലിന്റെ എതിർവശത്താണ്​ റസ്റ്റോറന്റ്​. പത്തു ദിർഹമാണ്​ ഉച്ചയൂണിന്​ ഇൗടാക്കുക. മറ്റ്​ ഭക്ഷണങ്ങളും മിതമായ വിലയിൽ മികച്ച നിലവാരത്തോടെ തയ്യാറാക്കി നൽകുമെന്ന്​ ഗ്രൂപ്പ്​ ചെയർമാൻ മുഹമ്മദലി ചാക്കോത്ത്​ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നാലു ലക്ഷത്തിലേറെ അംഗങ്ങളാണ്​ നിലവിൽ മലബാർ അടുക്കളയിലുള്ളത്​.മലബാർ അടുക്കള അംഗങ്ങൾക്ക് പ്രത്യേക ഇളവ് നൽകും. ഡയറക്ടർമാരായ കുഞ്ഞബ്​ദുല്ല കുറ്റിയിൽ, ഫൈസൽ കണ്ണോത്ത്, അനസ് പുറക്കാട്, ഷബീർ , ജനറൽ മാനേജർ വിനോദ് , എക്സ്ക്യുട്ടീവ് ഷെഫ് വിനോദൻ, അഡ്മിൻമാരായ ലിജിയ റിയാസ്, നാസിനാ ഷംസീർ, ഫൗസിയ തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

No Comments

Be the first to start a conversation

%d bloggers like this: