നൂറു കോടി ഡോളറിന്റെ ഒത്തു തീര്‍പ്പ്; അഴിമതി ആരോപണത്തെ തുടര്‍ന്ന് സൗദിയില്‍ അറസ്റ്റിലായ രാജകുമാരന്‍ മിതബ് ബിന്‍ അബ്ദുല്ലയെ വിട്ടയച്ചു

റിയാദ്: നൂറു കോടി ഡോളറിന്റെ ഒത്തു തീര്‍പ്പില്‍ അഴിമതി ആരോപണത്തെ തുടര്‍ന്ന് സൗദിയില്‍ അറസ്റ്റിലായ മുതിര്‍ന്ന രാജകുമാരന്‍ മിതബ് ബിന്‍ അബ്ദുല്ലയെ വിട്ടയച്ചു. അന്തരിച്ച അബ്ദുള്ള രാജാവിന്റെ മകനായ മിതബ് ദേശീയ ഗാര്‍ഡിന്റെ തലവനായിരുന്നു. നൂറു കോടി നല്‍കി കേസ് ഒത്തു തീര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍.

സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ സമിതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് രാജകുടുംബാഗങ്ങളടക്കമുള്ള പന്ത്രണ്ടോളം ഉന്നതരെ അറസ്റ്റ് ചെയ്തത്.

മിതബിനെ മോചിപ്പിക്കുന്നതിനുള്ള കൃത്യമായ കരാര്‍ തുക പുറത്തുവിട്ടിട്ടില്ലെങ്കിലും ഇത് നൂറ് കോടി ഡോളറിലധികം വരുമെന്നാണ് അധികൃതര്‍ പറയുന്നത്.

നവംബര്‍ നാലിന് അറസ്റ്റ് ചെയത രാജകുടുംബാംഗങ്ങളില്‍ നാല് മന്ത്രിമാരും ഉള്‍പ്പെട്ടിരുന്നു. ഇവരെ കൂടാതെ മുന്‍ ഉദ്യോഗസ്ഥരും വ്യവസായികളും അകത്തായി. അറസ്റ്റിലായവരില്‍ വ്യവസായ പ്രമുഖനും ശതകോടീശ്വരനുമായ അല്‍വലീദ് ബിന്‍ തലാലും ഉള്‍പ്പെട്ടിരുന്നു.

No Comments

Be the first to start a conversation

%d bloggers like this: