തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന

ന്യൂഡല്‍ഹി: തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വര്‍ദ്ധന. 2018ല്‍ 1,75,025 തീര്‍ത്ഥാടകര്‍ ഹജ്ജിന് പോകുമെന്ന് ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി അറിയിച്ചു. സ്വാതന്ത്ര്യം ലഭിച്ച ശേഷം ആദ്യമായാണ് ഇത്രയധികം ആളുകള്‍ ഇന്ത്യയില്‍ നിന്ന് ഹജ്ജിന് പോകുന്നതെന്നും മന്ത്രി പറഞ്ഞു. ആണ്‍ തുണയില്ലാതെ സ്ത്രീകള്‍ക്ക് ഹജ്ജിന് പോകാനും അനുമതി നല്‍കിയിട്ടുണ്ട്.

കേന്ദ്രസര്‍ക്കാരും സൗദി സര്‍ക്കാരും തമ്മിലുണ്ടാക്കിയ കരാര്‍ പ്രകാരമാണ് ഹജ്ജ് ക്വോട്ട വര്‍ദ്ധിപ്പിച്ചത്. മൂന്നുവര്‍ഷം മുമ്ബ് ഹജ്ജ് ക്വോട്ട 1,36,020 മാത്രമായിരുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മൂന്നുലക്ഷം അപേക്ഷകളാണ് ഈ വര്‍ഷം ലഭിച്ചത്. 1300 സ്ത്രീകള്‍ക്ക് ആണ്‍ തുണയില്ലാതെ ഹജ്ജിന് പോകാനും അനുമതി നല്‍കി. നാലോ അതില്‍ കൂടുതലോ ഉള്ള സംഘങ്ങളായാണ് ഇവര്‍ സൗദിയിലേക്ക് പോകുക.

No Comments

Be the first to start a conversation

%d bloggers like this: