ഹൈദരാബാദ് യുനിവേര്‍സിറ്റിയില്‍ അധികൃതരുടെ മോറല്‍ പോലീസിംഗ് ചോദ്യം ചെയ്ത പത്ത് വിദ്യാര്‍ഥികള്‍ക്ക് സസ്പെന്‍ഷന്‍

ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ അധികൃതരുടെ മോറല്‍ പോലീസിംഗ് ചോദ്യം ചെയ്ത പത്ത് വിദ്യാര്‍ഥികള്‍ക്ക് സസ്പെന്‍ഷന്‍. ഹോസ്റ്റല്‍ നിയമം ലംഘിച്ചതിന്റെയും അധികൃതരുടെ ജോലി തടസ്സപ്പെടുത്തി എന്നാ കാരണം പറഞ്ഞും ആണ് നടപടി. ആതിര ഉണ്ണി,പ്രത്യുഷ്, സഗ്നിക് സാഹ എന്നിവര്‍ക്കെതിരെ രണ്ട് വര്‍ഷത്തേക്കും മറ്റ് ഏഴു പേര്‍ക്കെതിരെ ആറു മാസത്തേക്കും ആണ് നടപടി. അധികൃതര്‍ നടത്തിയ തിരച്ചിലിനിടെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ പെണ്‍കുട്ടിയെ കണ്ടതിനെ തുടര്‍ന്ന്‍ ഇവരില്‍ ചിലര്‍ക്കെതിരെ നോടിസ് നല്‍കിയിരുന്നു. തുടര്‍ന്ന്‍ സര്‍വ്വകലാശാല അധികൃതരുടെ സദാചാര പ്രവണതകളെ വിദ്യാര്‍ഥികള്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ്‌ നടപടി. സംഭവം അറിഞ്ഞ് നൂറിലധികം വിദ്യാര്‍ഥികള്‍ കൂടി ചേരുകയും വാര്‍ഡന്‍ ഉള്‍പടെ ഉള്ളവരെ തടഞ്ഞു വെച്ച് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് പോലിസ് എത്തിയാണ് ഇവരെ പുറത്ത് എത്തിച്ചത്. വാര്‍ഡന്‍ മദ്യപിച്ചിരുന്നതായും സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ ഉണ്ടായതായും വിദ്യാര്‍ഥികള്‍ പറയുന്നു.  സംഭവത്തെ തുടര്‍ന്ന് അധികൃതര്‍ക്കെതിരെയും ഹോസ്റ്റല്‍ നിയമത്തിലെ സദാചാര പരാമര്‍ശങ്ങള്‍ക്കെതിരെയും വിദ്യാര്‍ഥികള്‍ക്കിടയില്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്.

No Comments

Be the first to start a conversation

%d bloggers like this: