ട്രാന്‍സ് വിഭാഗത്തിന് നേരെ ഇന്തോനേഷ്യന്‍ പോലീസിന്റെ ക്രൂരത; പന്ത്രണ്ട് പേരുടെ മുടി മുറിച്ച് പുരുഷ വസ്ത്രം ധരിപ്പിച്ചു

ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് നേരെ ഇന്തോനേഷ്യന്‍ പോലീസിന്റെ ക്രൂരത. ട്രാന്‍സ് വുമണ്‍ വിഭാഗത്തിലുള്ള പന്ത്രണ്ട് പേരുടെ മുടി മുറിച്ച് പുരുഷ വസ്ത്രം ധരിപ്പിച്ചതായ് പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട്‌ ചെയ്യുന്നു. കമ്യുണിറ്റി സിക്നസ് ഓപറേഷന്‍ എന്ന്‍ പേരിട്ട തിരച്ചിലിന് ശേഷമാണ് നടപടി. ലൈംഗിക ന്യുനപക്ഷങ്ങള്‍ സാമൂഹിക രോഗം ആണെന്നും അത് പരിഹരിക്കപെടേണ്ടതുണ്ട് എന്നുമാണ് വിഷയത്തില്‍ പോലിസ് പ്രതികരിച്ചത്. സംഭവത്തില്‍ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഉള്‍പടെ നിരവധി സംഘടനകള്‍ പ്രതിഷേധിച്ചു.

No Comments

Be the first to start a conversation

%d bloggers like this: