തിരുവനന്തപുരം-ഓസ്ട്രേലിയ വിമാന സര്‍വീസ് വരുന്നു

തിരുവനന്തപുരം• തിരുവനന്തപുരം-ഓസ്ട്രേലിയ വിമാന സര്‍വീസ് വരുന്നു. സിംഗപ്പൂര്‍ ആസ്ഥാനമായ ജെറ്റ് സ്റ്റാര്‍ ഏഷ്യ എന്ന വിമാനക്കമ്പനിയാണ് തിരുവനന്തപുരത്ത് നിന്ന് സര്‍വീസ് ആരംഭിക്കാന്‍ ആലോചിക്കുന്നത്. ഓസ്ട്രേലിയന്‍ വിമാനക്കമ്പനിയായ ക്വന്റാസിന്റെ ഉപകമ്പനിയാണ് ജെറ്റ്സ്റ്റാര്‍.

തിരുവനന്തപുരത്ത് നിന്ന് സര്‍വീസ് ആരംഭിക്കാന്‍ സന്നദ്ധത അറിയിച്ച്‌ കമ്ബനി കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചു.സിംഗപ്പൂര്‍ വഴിയാകും സര്‍വീസ്. പുതിയ സര്‍വീസ് തുടങ്ങുന്നതിന്റെ മുന്നോടിയായി ജെറ്റ്സ്റ്റാര്‍ പ്രതിനിധികള്‍ തിങ്കളാഴ്ച തിരുവനന്തപുരത്തെത്തും. വ്യോമയാന-ടൂറിസം രംഗത്തെ പ്രമുഖരുമായി ഇവര്‍ കൂടിക്കാഴ്ച നടത്തും. ഓസ്ട്രേലിയന്‍ വിമാന സര്‍വീസ് ടൂറിസം മേഖലയ്ക്ക് ഉണര്‍വ് പകരുന്നതിന് പുറമേ, ഓസ്ട്രേലിയയില്‍ ജോലി ചെയ്യുന്ന നിരവധി മലയാളികള്‍ക്കും അനുഗ്രമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തമിഴ്നാട്ടിലെ തിരുച്ചിയില്‍ നിന്ന് സിംഗപ്പൂരിലേക്ക് ഒക്ടോബറില്‍ സര്‍വീസ് ആരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം അവിടം സന്ദര്‍ശിച്ച ജെറ്റ്സ്റ്റാര്‍ പ്രതിനിധികള്‍ വ്യക്തമാക്കിയിരുന്നു.

No Comments

Be the first to start a conversation

%d bloggers like this: