കാലിഫോര്‍ണിയയിലും കഞ്ചാവ്​ വില്‍പനക്ക്​ പച്ചക്കൊടി

21 വ​യ​സ്സ്​ എ​ത്തി​യ​വ​ര്‍​ക്ക്​ അ​മേ​രി​ക്ക​ന്‍ സം​സ്​​ഥാ​ന​മാ​യ കാ​ലിഫോ​ര്‍​ണി​യ​യി​ലും ഇ​നി ക​ഞ്ചാ​വ്​ നി​യ​മ​വി​ധേ​യ​മാ​യി ഉ​പ​യോ​ഗി​ക്കാം. യു.​എ​സി​ല്‍ വി​നോ​ദ​ത്തി​ന്​ ക​ഞ്ചാ​വ്​ അ​നു​വ​ദി​ക്കു​ന്ന ആ​റാ​മ​ത്തെ സം​സ്​​ഥാ​ന​മാ​വു​ക​യാ​ണ്​ നാ​ലു കോ​ടി​യോ​ളം ജ​ന​സം​ഖ്യ​യു​ള്ള കാ​ലി​ഫോ​ര്‍​ണി​യ. കൊ​ള​റാ​ഡോ, വാ​ഷി​ങ്​​ട​ണ്‍, ഒാ​റി​ഗ​ണ്‍, അ​ലാ​സ്​​ക, നെ​വാ​ദ എ​ന്നി​വ​യാ​ണ്​ നേ​ര​ത്തേ ക​ഞ്ചാ​വ്​ വി​പ​ണി തു​റ​ന്ന സം​സ്​​ഥാ​ന​ങ്ങ​ള്‍. നി​ര​വ​ധി ക​ട​ക​ള്‍​ക്കാ​ണ്​ ക​ഞ്ചാ​വ്​ വി​ല്‍​പ​ന​ക്ക്​ ഇ​വി​ട​ങ്ങ​ളി​ല്‍ സ​ര്‍​ക്കാ​ര്‍ പു​തു​താ​യി ലൈ​സ​ന്‍​സ്​ അ​നു​വ​ദി​ച്ച​ത്. മ​സാ​ചൂ​സ​റ്റ്​​സ്, മെ​യ്​​ന്‍ എ​ന്നി​വ സ​മാ​ന നി​യ​മം കൊ​ണ്ടു​വ​രാ​ന്‍ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

No Comments

Be the first to start a conversation

%d bloggers like this: