എ​ണ്ണ ഉ​ല്‍​പാ​ദ​നത്തില്‍ അമേരിക്ക ഒന്നാമതെത്തുമെന്ന് റിപ്പോര്‍ട്ട്‌

റ​ഷ്യ​യെ​യും സൗ​ദി​യെ​യും മ​റി​ക​ട​ന്ന്​ ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ എ​ണ്ണ ഉ​ല്‍​പാ​ദ​ക രാ​ജ്യ​മാ​യി യു എസ് ഉ​യ​രു​മെ​ന്ന്​ റി​പ്പോ​ര്‍​ട്ട്. 10 ശ​ത​മാ​നം ഉ​യ​ര്‍​ത്തി പ്ര​തി​ദി​നം 1.1 കോ​ടി ബാ​ര​ല്‍ എ​ണ്ണ ഉ​ല്‍​പാ​ദി​പ്പി​ക്കാ​നാ​ണ്​ അ​മേ​രി​ക്ക​യു​ടെ പ​ദ്ധ​തി. ഇ​തോ​ടെ ‘ആ​ഗോ​ള എ​ണ്ണ​രാ​ജാ​വായി യു.​എ​സ്​ മാ​റു​മെ​ന്നാ​ണ്​ ക​ണ​ക്കു​കൂ​ട്ട​ല്‍. 1975നു​ശേ​ഷം റ​ഷ്യയോ സൗ​ദി​യോ ആ​ണ്​ ഏ​റ്റ​വും കൂ​ടു​ത​ല്‍ എ​ണ്ണ ഉ​ല്‍​പാ​ദി​പ്പി​ക്കു​ന്ന​ത്. അ​ടു​ത്തി​ടെ​യാ​യി വി​പ​ണി​യി​ല്‍ കോ​ളി​ള​ക്കം സൃ​ഷ്​​ടി​ച്ച ഷേ​ല്‍ ഇ​ന്ധ​നം വ്യാ​പ​ക​മാ​യി ഖ​ന​നം തു​ട​ങ്ങി​യ​തോ​ടെ​യാ​ണ്​ യു.​എ​സ്​ വീ​ണ്ടും മു​ന്‍​നി​ര​യി​ലേ​ക്കു​വ​ന്ന​ത്.

എ​ണ്ണ ഉ​ല്‍​പാ​ദ​ന​ത്തി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ എ​ടു​ത്തു​ക​ള​യു​മെ​ന്ന്​ യു.​എ​സ്​ പ്ര​സി​ഡ​ന്‍​റ്​ ഡോ​ണ​ള്‍​ഡ്​ ട്രം​പ്​ നേ​രത്തെ വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു. വി​ദേ​ശ രാ​ജ്യ​ങ്ങ​ള്‍​ക്കു​മേ​ലു​ള്ള ആ​ശ്രി​ത​ത്വം ഇ​ന്ധ​ന​രം​ഗ​ത്ത്​ പ​ര​മാ​വ​ധി കു​റ​ച്ചു​കൊ​ണ്ടു​വ​രു​ക​യാ​ണ്​ ല​ക്ഷ്യം. എ​ണ്ണ സ​മൃ​ദ്ധ​മാ​യു​ള്ള പ​ശ്ചി​മേ​ഷ്യ​യി​ല്‍ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സ്വ​ന്ത​മാ​യി ഉ​ല്‍​പാ​ദ​നം വ​ര്‍​ധി​പ്പി​ക്കു​ന്ന​ത്​ സു​ര​ക്ഷി​ത​മാ​യ ല​ഭ്യ​ത ഉ​റ​പ്പാ​ക്കും. ഉ​ല്‍​പാ​ദ​നം വ​ര്‍​ധി​ക്കു​ക​യും ആ​വ​ശ്യം കു​റ​യു​ക​യും ചെ​യ്​​ത​തോ​ടെ ക​ഴി​ഞ്ഞ​വ​ര്‍​ഷ​ങ്ങ​ളി​ല്‍ എ​ണ്ണ​വി​ല വ​ന്‍​തോ​തി​ല്‍ കു​റ​ഞ്ഞി​രു​ന്നു. ഇ​റാ​നി​ലെ പ്ര​ശ്​​ന​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മൂ​ന്നു​വ​ര്‍​ഷ​ത്തെ ഉ​യ​ര്‍​ന്ന നി​ര​ക്കി​ലാ​ണി​പ്പോ​ള്‍ എ​ണ്ണ​വി​ല.

No Comments

Be the first to start a conversation

%d bloggers like this: