കൂ​ടു​ത​ല്‍ ഗ്രീ​ന്‍​കാ​ര്‍​ഡ്​ അ​നു​വ​ദി​ക്കാ​ന്‍ യു.​എ​സ്​

വാ​ഷി​ങ്​​ട​ണ്‍: മി​ക​വ്​​ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള കു​ടി​യേ​റ്റം വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​​​െന്‍റ ഭാ​ഗ​മാ​യി കൂ​ടു​ത​ല്‍ ഗ്രീ​ന്‍​കാ​ര്‍​ഡ്​ വി​സ അ​നു​വ​ദി​ക്കാ​ന്‍ ഒ​രു​ങ്ങി യു​എ​സ്. ഇതി​​​െന്‍റ ഭാഗമായി വ​ര്‍​ഷ​ത്തി​ല്‍ 45 ശ​ത​മാ​നം ​ഗ്രീ​ന്‍​കാ​ര്‍​ഡ്​ വി​സ അ​ധി​കം അ​നു​വ​ദി​ക്കാ​നു​ള്ള ബി​ല്‍ യു.​എ​സ്​ പ്ര​തി​നി​ധി​സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ച്ചു. ബില്‍ പാ​സാ​കു​ക​യാ​ണെ​ങ്കി​ല്‍ സാ​േ​ങ്ക​തി​ക​മേ​ഖ​ല​യി​ല്‍ ജോ​ലി​ചെ​യ്യു​ന്ന ഇ​ന്ത്യ​ക്കാരടക്കമുള്ള ടെ​ക്കി​ക​ള്‍​ക്ക്​ ഇ​ത്​ കൂ​ടു​ത​ല്‍ പ്ര​യോ​ജ​ന​ക​ര​മാ​കും. ഗ്രീ​ന്‍​കാ​ര്‍​ഡ്​ അ​മേ​രി​ക്ക​യി​ല്‍ സ്​​ഥി​ര​താ​മ​സ​ത്തി​നു​ള്ള അ​നു​മ​തി​യാ​ണ്. ഗ്രീ​ന്‍​കാ​ര്‍​ഡ്​ ല​ഭി​ച്ച​വ​ര്‍​ക്ക്​ സ്​​ഥി​ര​താ​മ​സ​മാ​ക്കി ജോ​ലി ചെ​യ്യാ​നാ​വു​മെ​ങ്കി​ലും പൗ​ര​ത്വ​മു​ണ്ടാ​കി​ല്ല.

നേ​ര​േ​ത്ത അ​മേ​രി​ക്ക​യു​ടെ ഭാ​വി​സം​ര​ക്ഷ​ണ​ത്തി​നു​ള്ള നി​യ​മം എ​ന്ന​പേ​രി​ല്‍ ഒരു ബി​ല്‍ കോ​ണ്‍​ഗ്ര​സി​ല്‍ പാ​സാ​ക്കി പ്ര​സി​ഡ​ന്‍​റ്​ ട്രം​പ്​ ഒ​പ്പു​വെ​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. ഇ​തോ​ടെ രാ​ജ്യ​ത്തേ​ക്ക്​ കു​ടി​യേ​റ്റം ത​ട​യാ​നാ​യി വി​വി​ധ വി​സ​നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​ക​യും ചെ​യ്​​തു. ഇ​തോ​ടെ രാ​ജ്യ​ത്ത്​ കു​ടി​യേ​റ​ു​ന്ന​വ​രു​ടെ എ​ണ്ണം വ​ര്‍​ഷ​ത്തി​ല്‍ 10.5 ല​ക്ഷ​ത്തി​ല്‍ നി​ന്ന്​ 2,60,000 ആ​യി കു​റ​ഞ്ഞു. നി​ല​വി​ല്‍ വ​ര്‍​ഷ​ത്തി​ല്‍ ഏ​ക​ദേ​ശം 1,20,000 പേ​രാ​ണ്​ ഗ്രീ​ന്‍​കാ​ര്‍​ഡ്​ വി​സ​യി​ല്‍ അ​മേ​രി​ക്ക​യി​ലേ​ക്ക്​ ക​ു​ടി​യേ​റു​ന്ന​ത്. പ​രി​ധി 45 ശ​ത​മാ​നം ഉ​യ​ര്‍​ത്തു​ന്ന​തോ​ടെ 1,75,000 പേ​ര്‍​ക്ക്​ അ​മേ​രി​ക്ക​യി​ലേ​ക്ക്​ പോ​കാ​നാ​കു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. ഇ​ന്ത്യ​യി​ല്‍ നി​ന്ന്​ എ​ച്ച്‌​ വ​ണ്‍ ബി ​വി​സ ഉ​പ​യോ​ഗി​ച്ചാ​ണ്​ സാ​​േ​ങ്ക​തി​ക​വി​ദ​ഗ്​​ധ​ര്‍ അ​മേ​രി​ക്ക​യി​ലെ​ത്തി​യി​രു​ന്ന​ത്.

ഗ്രീ​ന്‍​കാ​ര്‍​ഡ്​ വി​സ കൂ​ടു​ത​ല്‍ അ​നു​വ​ദി​ക്കു​ന്ന​ത്​ ഇ​വ​ര്‍​ക്ക്​ ആ​ശ്വാ​സ​മാ​കും. ഏ​ക​ദേ​ശം അ​ഞ്ചു​ല​ക്ഷം ഇ​ന്ത്യ​ക്കാ​രാ​ണ്​ ഗ്രീ​ന്‍​കാ​ര്‍​ഡ്​ ല​ഭി​ക്കാ​നാ​യി കാ​ത്തി​രി​ക്കു​ന്ന​ത്.
സാ​േ​ങ്ക​തി​ക​വി​ദ​ഗ്​​ധ​ര്‍​ക്ക്​ താ​ല്‍​ക്കാ​ലി​ക​മാ​യി യു.​എ​സ്​ അ​നു​വ​ദി​ക്കു​ന്ന വി​സ​യാ​ണ്​ എ​ച്ച്‌​ വ​ണ്‍ ബി ​വി​സ.

No Comments

Be the first to start a conversation

%d bloggers like this: