സ്​ത്രീകളെക്കാള്‍ കൂടുതല്‍ ശമ്പളം വേണ്ടെന്ന്​ ബി.ബി.സിയിലെ അവതാരകര്‍

ലണ്ടന്‍: സ്​ത്രീക​ളെക്കാള്‍ കൂടുതല്‍ ശമ്പളം വേണ്ടെന്ന്​ അറിയിച്ച്‌​ ബി.ബി.സിയിലെ ആറ്​ പുരുഷ അവതാരകര്‍ തങ്ങളുടെ ശമ്പളം വെട്ടികുറക്കാന്‍ സന്നദ്ധത അറിയിച്ചു. ബി.ബി.സി ചൈന ന്യൂസ്​ എഡിറ്റര്‍ കാരി ഗ്രേസ്​ ശമ്പളത്തിലെ ആണ്‍-പെണ്‍ വിവേചനത്തില്‍ പ്രതിഷേധിച്ച്‌​ രാജിവെച്ചതിന്​ പിന്നാലെയാണ്​ ശമ്പളം വെട്ടികുറക്കാന്‍ സന്നദ്ധത അറിയിച്ച് അവതാരകര്‍ രംഗത്ത് വന്നത്​. ഹു എഡ്​വേര്‍ഡ്​, നിക്കി കാംപെല്‍, ജോണ്‍ ഹംപ്രി, ജോന്‍ സോപല്‍, നിക്ക്​ റോബിന്‍സണ്‍, ജെറി വൈന്‍ എന്നിവരാണ്​ ശമ്പളം വെട്ടികുറക്കാന്‍ സമ്മതിച്ചത്​. ബി.ബി.സി തന്നെയാണ്​ ഇതുസംബന്ധിച്ച വാര്‍ത്ത പുറത്ത്​ വിട്ടത്​.

ത​ന്റെ അതേ സ്ഥാനം വഹിക്കുന്ന നോര്‍ത്ത്​ അമേരിക്ക എഡിറ്റര്‍ ജോണ്‍ സോപല്‍, പശ്​ചിമേഷ്യന്‍ എഡിറ്റര്‍ ജെറമി ബോവന്‍ എന്നിവര്‍ക്ക്​ ​തന്നേക്കാളും ശമ്പളം കൂടുതല്‍ ലഭിക്കുന്നുണ്ടെന്ന്​ കാരി ചൂണ്ടിക്കാട്ടിയിരുന്നു. പാര്‍ലമ​െന്‍റില്‍ നിന്നുള്ള സമര്‍ദ്ദത്തെ തുടര്‍ന്ന്​ ജൂലൈയിലാണ്​ ബി.ബി.സി ശമ്പളപ്പട്ടിക പ്രസിദ്ധീകരിച്ചത്​. ഇതുപ്രകാരം കൂടുതല്‍ ശമ്പളം വാങ്ങുന്ന 14 പേരില്‍ 12 പേരും പുരുഷന്‍മാരാണ്​.

No Comments

Be the first to start a conversation

%d bloggers like this: