ജെ​റ്റ്​ എ​യ​ർ​വേ​​സ് യാത്ര നിരക്കില്‍ 12 ശതമാനം ഇളവ്

കു​വൈ​ത്ത്​ സി​റ്റി: ശൈ​ത്യ​കാ​ല അ​വ​ധി​യോ​ട​നു​ബ​ന്ധി​ച്ച്​ ജെ​റ്റ്​ എ​യ​ർ​വേ​​സ്​ പ്ര​ത്യേ​ക ഇ​ള​വ്​ പ്ര​ഖ്യാ​പി​ച്ചു. കു​വൈ​ത്തി​ൽ​നി​ന്ന്​ ഇ​ന്ത്യ, ബം​ഗ്ലാ​ദേ​ശ്, ഹോങ്കോ​ങ്, നേ​പ്പാ​ൾ, സിം​ഗ​പ്പൂ​ർ, ശ്രീ​ല​ങ്ക, താ​യ്​​ല​ൻ​ഡ്​ എ​ന്നി​വി​ട​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക്​ പ്രീ​മി​യ​ർ, ഇ​ക്കോ​ണ​മി ക്ലാ​സു​ക​ളി​ൽ 12 ശ​ത​മാ​നം നി​ര​ക്കി​ള​വ്​ ല​ഭി​ക്കും. ന​വം​ബ​ർ 29 മു​ത​ൽ ഡി​സം​ബ​ർ ഒ​ന്നു​വ​രെ ഒാ​ൺ​ലൈ​ൻ വ​ഴി ടി​ക്ക​റ്റ്​ ബു​ക്ക്​ ചെ​യ്യു​ന്ന​വ​ർ​ക്കാ​ണ്​ ആ​നു​കൂ​ല്യം ല​ഭി​ക്കു​ക. www.jetairways.com എ​ന്ന വെ​ബ്​​സൈ​റ്റി​ലൂ​ടെ​യോ ജെ​റ്റ്​ എ​യ​ർ​വേ​സിന്റെ മൊ​ബൈ​ൽ ഫോ​ൺ ആ​പ്ലി​ക്കേ​ഷ​ന്‍ ഉപയോഗിച്ചോ ടി​ക്ക​റ്റ്​ ബു​ക്ക്​ ചെ​യ്യാം. മേ​യ്​ 31 വ​രെ​യു​ള്ള യാ​ത്ര​ക്കാ​ണ്​ ഇ​ള​വ്​ ല​ഭി​ക്കു​ക. നേ​രി​ട്ടു​ള്ള യാ​ത്ര​ക​ൾ​ക്ക്​ മാ​ത്ര​മാ​ണ്​ ആ​നു​കൂ​ല്യം. ഒ​രു​ഭാ​ഗ​ത്തേ​ക്ക്​ മാ​ത്ര​മാ​യും ര​ണ്ടു​ഭാ​ഗ​ത്തേ​ക്കും ഇ​ള​വ്​ ല​ഭി​ക്കും.

No Comments

Be the first to start a conversation

%d bloggers like this: