ജയേഷിനുള്ള ധന സഹായം കൈമാറി

കുവൈറ്റ് സിറ്റി: വാഹനാപകടത്തിൽപ്പെട്ട് കഴിഞ്ഞ കുറച്ച് മാസങ്ങളായി അദാൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തൃശ്ശൂർ സ്വദേശി ജയേഷിന് കല കുവൈറ്റിന്റെ ധന സഹായം കൈമാറി. അദാൻ ആശുപത്രിയിൽ നടന്ന ചടങ്ങിൽ കല കുവൈറ്റ്‌ പ്രസിഡന്റ്‌ സുഗതകുമാർ സഹായ ധനം കൈമാറി. കല ജനറൽ സെക്രട്ടറി ജെ.സജി, പ്രവാസി ക്ഷേമനിധി ബോർഡ്‌ ഡയറക്ടർ എൻ.അജിത്‌ കുമാർ, കല കുവൈറ്റ്‌ കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, പ്രവർത്തകർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

കുവൈറ്റിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്ന ജയേഷ് മെഹ്‌ബൂളയിൽ വെച്ചാണു അപകടത്തിൽപെട്ടത്. അപകടത്തെത്തുടർന്ന് ജയേഷിന്റെ ഒരു കാൽ നഷ്ടപ്പെട്ടിരുന്നു. കല കുവൈറ്റ്‌ സാമൂഹ്യ വിഭാഗം, ജയേഷിനെ സഹായിക്കാനുള്ള പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം‌ നൽകി.

No Comments

Be the first to start a conversation

%d bloggers like this: