ഇടത് പ്രവേശനം: ജെഡിയുവിന്റെ വിദ്യാര്‍ത്ഥി സംഘടനയില്‍ പിളര്‍പ്പ്

കോഴിക്കോട്: എംപി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ യുണൈറ്റഡ് (ജെഡിയു) യുഡിഎഫ് വിട്ടതോടെ പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയില്‍ പിളര്‍പ്പ്. വീരേന്ദ്രകുമാറിന്റെ തീരുമാനം യുക്തിപരമല്ല എന്ന് ചൂണ്ടി കാണിച്ചാണ് വിദ്യാര്‍ത്ഥി ജനതയുടെ ഒരു വിഭാഗം യുഡിഎഫിന് അനുകൂലമായി നില്‍ക്കാന്‍ തീരുമാനിച്ചത്.

വിദ്യാര്‍ത്ഥി ജനതാ സംസ്ഥാന പ്രസിഡന്റ് ഷംനാദ് കുട്ടിക്കടയുടെ നേതൃത്വത്തിലാണ് സംഘടന യുഡിഎഫിനൊപ്പം തന്നെ ഉറച്ച്‌ നില്‍ക്കാന്‍ തീരുമാനിച്ചത്. ആകെയുള്ള എട്ട് ജില്ലാക്കമ്മറ്റികളില്‍ അഞ്ചെണ്ണവും തങ്ങള്‍ക്കൊപ്പമാണെന്നാണ് ഇവരുടെ അവകാശവാദം. ഒന്‍പത് സംസ്ഥാന ഭാരവാഹികളില്‍ ആറു പേരും യുഡിഎഫ് അനുകൂല പക്ഷത്താണ്. പുറത്ത് പോയവരും വൈകാതെ തിരിച്ച്‌ വരും എന്ന് പ്രതീക്ഷിക്കുന്ന ഇവര്‍ ജെഡിയുവിന്റെ മുന്നണി മാറ്റം യുക്തിപരമല്ല എന്ന നിലപാടിലുറച്ചു നില്‍ക്കുകയാണ്. അതിനിടെ ജെഡിയുവില്‍ യുഡിഎഫിനോട് ഒപ്പം നില്‍ക്കുന്നവരുടെ സംസ്ഥാന നേതൃയോഗം വരുന്ന 26 ന് എറണാകുളത്ത് നടക്കും. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ആയിരുന്ന അഡ്വക്കേറ്റ് ജോണ്‍ ജോണിന്റെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. യുഡിഎഫിന്റെ അംഗീകാരം ലഭിച്ചാല്‍ എടുക്കേണ്ട തീരുമാനങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. വിദ്യാര്‍ത്ഥി ജനതയുടെ യുഡിഎഫ് വിഭാഗവും യോഗത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

 

No Comments

Be the first to start a conversation

%d bloggers like this: