കോൺഗ്രസിൽ പുനഃസംഘടനാ നടപടികൾ നിർത്തിവയ്ക്കാൻ നിർദേശിച്ച് ഹൈക്കമാൻഡ്

കേരളത്തിലെ കോൺഗ്രസ് പുനഃസംഘടനാ നടപടികൾ നിർത്തിവയ്ക്കാൻ  ഹൈക്കമാൻഡ് നിർദേശിച്ചു. നാല് എംപിമാർ നൽകിയ പരാതിയെ തുടർന്നാണ് നടപടിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. രാജ് മോഹൻ ഉണ്ണിത്താൻ,ടി എൻ പ്രതാപൻ, ബെന്നി ബഹനാൻ, എം കെ രാഘവൻ എന്നിവരാണ് പരാതി ഉന്നയിച്ചത്. അനർഹരായവർക്കാണ് കെ പി സി സി, ഡി സി സി ഭാരവാഹിത്വം ലഭിക്കുന്നതെന്നാണ് എം പി മാരുടെ ആരോപണം. തുടർന്ന് പുനസംഘടന നടപടികൾ നിർത്തിവെക്കാൻ  താരിഖ് അൻവർ കെ സുധാകരന് നിർദേശം നൽകി .