ഹൈന്ദവത നിലനിന്നാല്‍ മാത്രമേ മതേതരത്വം നിലനില്‍ക്കൂ; ബി ജെ പി വേദിയില്‍ ജാമിദ ടീച്ചര്‍

കണ്ണൂര്‍: ഭാരതത്തില്‍ ഹൈന്ദവത നിലനിന്നാല്‍ മാത്രമേ മതേതരത്വം നിലനില്‍ക്കൂ എന്ന് ഖുറാന്‍ സുന്നത്ത് സൊസൈറ്റി സെക്രട്ടറി ജാമിദ വ്യക്തമാക്കി. ബി ജെപി കണ്ണൂരില്‍ ദീനദയാല്‍ അനുസ്മരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഏകാത്മ മാനവദര്‍ശനം പുസ്തക വിതരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജാമിദ. നമുക്ക് ഇതുപോലെ മതസ്വാതന്ത്ര്യത്തെക്കുറിച്ച്‌ സംസാരിക്കാന്‍ പോലും മതേതരത്വം നിലനിന്നില്ലെങ്കില്‍ സാധിക്കില്ല. ഇവിടെ ചിലര്‍ നടപ്പിലാക്കുന്നത് ബ്രിട്ടീഷുകാര്‍ ഭരണം നിലനിര്‍ത്താന്‍ നടപ്പിലാക്കിയ ഭിന്നിപ്പിച്ച്‌ ഭരിക്കല്‍ എന്ന നയം തന്നെയാണ്. പുറത്ത് ഭാരതത്തെ മതരാഷ്ട്രമാക്കാനുള്ള നീക്കം ആരംഭിച്ച്‌ കഴിഞ്ഞു. ഇതിന്റെ മുന്നൊരുക്കമാണ് ഇസ്ലാമിക് ബാങ്കിന്റെ രൂപീകരണം.

മാനവരേ എന്ന് മാത്രമാണ് ഖുറാനില്‍ അഭിസംബോധന ചെയ്യുന്നത്. സ്ത്രീ എന്നോ പുരുഷനെന്നോ പ്രത്യേകിച്ച്‌ അഭിസംബോധന ചെയ്യുന്നില്ല. 1കേന്ദ്രസര്‍ക്കാര്‍ മുത്തലാഖ് നിര്‍ത്തലാക്കിക്കൊണ്ട് ബില്ല് കൊണ്ടുവന്നത് 400 വര്‍ഷമായി നിലനിന്ന് വരുന്ന ദുരാചാരത്തിന് അറുതി വരുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ്. കോടിക്കണക്കിന് വരുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനാണ് മുത്തലാഖ് ബില്‍ പാസ്സാകേണ്ടത്. ഇത് നടപ്പില്‍ വരുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. തന്റെ ലക്ഷ്യം സമൂഹത്തെ നവീകരിക്കുകയെന്നത് മാത്രമാണ്. അനീതിക്കെതിരെ ചെറുവിരലനക്കാനെങ്കിലും സാധിച്ചാല്‍ അതിന് തയ്യാറാകുമെന്നും അവര്‍ പറഞ്ഞു.

No Comments

Be the first to start a conversation

%d bloggers like this: