ലീഗിനെ മുന്നണിയിലേക്ക് ക്ഷണിച്ച ഇപി ജയരാജന്റെ പ്രസ്താവന അനവസരത്തിലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിമര്‍ശനം

മുസ്ലിം ലീഗിനെ ഇടത് മുന്നണിയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള കണ്‍വീനര്‍ ഇപി ജയരാജന്റെ പ്രസ്താവനയ്ക്കെതിരെ  സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. നടപടിയെ വിമർശിക്കുകയും പ്രസ്താവനകളില്‍ ജാഗ്രത പുലര്‍ത്തണമെന്ന്  നിര്‍ദ്ദേശം നൽകുകയും ചെയ്തു.

എല്‍ഡിഎഫ് വിപുലീകരണം ലക്ഷ്യമില്ല. ലീഗിനെ കൊണ്ടുവന്ന് മുന്നണി വിപുലീകരിക്കേണ്ട ആവശ്യം ഇപ്പോഴില്ലന്നാണ് സിപിഎം നിലപാട്. മറ്റ് പാര്‍ട്ടികളില്‍ ഉള്ള നേതാക്കളേയും അണികളേയും മുന്നണിയിലെത്തിച്ച് അടിത്തറ വിപുലീകരിക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത് അതേസമയം ലീഗിനെ ഇടത് മുന്നണിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ഇപി ജയരാജന്‍ ഇന്നും രംഗത്ത് വന്നിരുന്നു