മന്ത്രിമാര്‍ ആഴ്​ചയില്‍ അഞ്ചു ദിവസം തലസ്​ഥാനത്ത്​ വേണമെന്ന്​ മുഖ്യമന്ത്രി

തിരുവനന്തപുരം: ആഴ്​ചയില്‍ അഞ്ചു ദിവസണമങ്കിലും മന്ത്രിമാര്‍ തലസ്​ഥാനത്ത്​ ഉണ്ടാകണമെന്ന്​ മുഖ്യമന്ത്രിയു​െട കര്‍ശന നിര്‍ദേശം. മ​ന്ത്രി​മാ​ര്‍ എ​ല്ലാ​വ​രും എ​ത്താ​ത്ത​തി​നെ തു​ട​ര്‍​ന്ന്​ മന്ത്രിസഭായോഗം മാറ്റിവെക്കേണ്ടി വന്ന സാഹചര്യത്തിലാണ്​ മുഖ്യമന്ത്രി താക്കീത്​ നല്‍കിയത്​.

കഴിഞ്ഞ വെ​ള്ളി​യാ​ഴ്ച ക്വാറം തികയാത്തതു മൂലം മാ​റ്റി​െ​വ​ച്ച പ്ര​ത്യേ​ക മ​ന്ത്രി​സ​ഭ യോ​ഗം ഇന്ന്​ നടന്നു. മ​ന്ത്രി​മാ​ര്‍ പ​ങ്കെ​ടു​ക്കാ​ത്ത​തി​നാ​ല്‍ തീ​രു​മാ​ന​മെ​ടു​ക്കാ​നാ​കാ​തെ വ​ന്ന ഓ​ര്‍​ഡി​ന​ന്‍​സു​ക​ളാ​ണ് പ്ര​ത്യേ​ക മ​ന്ത്രി​സ​ഭ​യോ​ഗം ഇന്ന്​ പ​രി​ഗ​ണി​ക്കു​ന്നത്​. കാ​ലാ​വ​ധി ക​ഴി​ഞ്ഞ ഓ​ര്‍​ഡി​ന​ന്‍​സു​ക​ള്‍ പു​ന​ര്‍​വി​ജ്ഞാ​പ​നം ചെ​യ്യാ​ന്‍ ഗ​വ​ര്‍​ണ​റോ​ട് ശി​പാ​ര്‍​ശ ചെ​യ്യും.

വെ​ള്ളി​യാ​ഴ്ച വി​ളി​ച്ചു​ചേ​ര്‍​ത്ത പ്ര​ത്യേ​ക മ​ന്ത്രി​സ​ഭ​യി​ല്‍ മു​ഖ്യ​മ​ന്ത്രി​യ​ട​ക്കം ഏ​ഴ്​ മ​ന്ത്രി​മാ​ര്‍ മാ​ത്ര​മാ​ണ്​ പ​ങ്കെ​ടു​ത്ത​ത്. ​ക്വാ​റം തി​ക​യാ​ത്ത​തി​നാ​ല്‍ ഓ​ര്‍​ഡി​ന​ന്‍​സ്​ പ​രി​ഗ​ണി​ക്കു​ന്ന​ത്​ മു​ഖ്യ​മ​ന്ത്രി​ത​ന്നെ ഇ​ട​പെ​ട്ട് മാ​റ്റി​വെ​ക്കു​ക​യാ​യി​രു​ന്നു. മ​ന്ത്രി​മാ​ര്‍ എ​ത്താ​ത്ത​തി​നാ​ല്‍ തീ​രു​മാ​ന​മെ​ടു​ക്കാ​നാ​വാ​തെ മ​ന്ത്രി​സ​ഭ പി​രി​യേ​ണ്ടി​വ​ന്ന​ത് സം​സ്ഥാ​ന ച​രി​ത്ര​ത്തി​ലെ അ​പൂ​ര്‍​വ സം​ഭ​വ​മാ​യി​രു​ന്നു.

പൊ​തു​പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​നും മ​റ്റു​മാ​യി 12 മ​ന്ത്രി​മാ​ര്‍ മ​ന്ത്രി​സ​ഭ​യോ​ഗം ഉ​പേ​ക്ഷി​ച്ചു​പോ​യ​ത് വി​വാ​ദ​മാ​വു​ക​യും ചെ​യ്തു. യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന കാ​ര്യം മു​ഖ്യ​മ​ന്ത്രി​യെ മു​ന്‍​കൂ​ട്ടി അ​റി​യി​ച്ചി​രു​ന്നു എ​ന്നാ​ണ് മ​ന്ത്രി​മാ​രി​ല്‍ ചി​ല​ര്‍ ന​ല്‍​കി​യ വി​ശ​ദീ​ക​ര​ണം.

No Comments

Be the first to start a conversation

%d bloggers like this: