വിജിലന്‍സ് മേധാവിയായി ഡിജിപി ആര്‍. ശ്രീലേഖയെ നിയമിച്ചേക്കും

തിരുവനന്തപുരം: സംസ്ഥാന വിജിലന്‍സിന്‍റെ സ്വതന്ത്രചുമതലയുള്ള മേധാവിയായി ജയില്‍ മേധാവി ഡി.ജി.പി. ആര്‍. ശ്രീലേഖയെ നിയമിച്ചേക്കും. ഇത് സംബന്ധിച്ച്‌ ഏകദേശ ധാരണയായതായാണ് റിപ്പോര്‍ട്ട്. ഇന്ന് ചേരുന്ന പ്രത്യേക മന്ത്രിസഭായോഗം ഇക്കാര്യം പരിഗണിച്ചേക്കും. 15നകം നിയമനനടപടി പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ നീക്കം. അഴിമതിക്കെതിരായ പോരാട്ടത്തില്‍ നിര്‍ണായകമായ വിജിലന്‍സില്‍ സ്വതന്ത്രചുമതലയുള്ള മേധാവി ഇല്ലാത്തത് കോടതിയുടെയും രാഷ്ട്രീയപാര്‍ട്ടികളുടെയു വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ മേധാവിയെ നിയമിക്കുന്ന കാര്യം അഭ്യന്തരവകുപ്പ് ഊര്‍ജിതമാക്കിയത്.

No Comments

Be the first to start a conversation

%d bloggers like this: