വി.എസ് സുനില്‍കുമാര്‍ പിണറായിയുടെ ഏജന്റ്; സി.പി.ഐ ജില്ലാ സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം

കോട്ടയം: സി.പി.ഐ ജില്ലാ സമ്മേളനത്തില്‍ മന്ത്രി വി.എസ് സുനില്‍ കുമാറിനെതിരെ രൂക്ഷവിമര്‍ശനം. കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍ മുഖ്യന്ത്രി പിണറായി വിജയന്റെ ഏജന്റാണെന്ന് പ്രതിനിധികള്‍ വിമര്‍ശിച്ചു. യു.ഡി.എഫ് നേതാക്കള്‍ക്കെതിരായ കേസുകളില്‍ സര്‍ക്കാര്‍ കാര്യക്ഷമമല്ലെന്നും വിമര്‍ശനം ഉയര്‍ന്നു. മന്ത്രിമാര്‍ക്കെതിരായ ആരോപണങ്ങള്‍ സര്‍ക്കാരിന്റെ ശോഭ കെടുത്തി. മുന്നണി സംവിധാനം സി.പി.എമ്മിന് ആവശ്യമുള്ളപ്പോള്‍ മാത്രം എന്നതാണ് ഇപ്പോഴത്തെ അവസ്ഥയെന്നും വിമര്‍ശനം ഉയര്‍ന്നു.

കെ.എം മാണിയെ എല്‍.ഡി.എഫില്‍ എടുക്കാനുള്ള നീക്കത്തിനെതിരെ കാനം രാജേന്ദ്രന്‍ വീണ്ടും രംഗത്ത് വന്നു. മാണിയെ എല്‍.ഡി.എഫില്‍ എടുത്താല്‍ മുന്നണിയില്‍ തുടരാനാകില്ലെന്ന് കാനം വ്യക്തമാക്കി. ക്രൈസ്തവരെ ആകര്‍ഷിക്കാന്‍ മാണിയെപ്പോലുള്ള മധ്യസ്ഥപ്രാര്‍ത്ഥനക്കാരുടെ ആവശ്യമില്ലെന്ന് കാനം പറഞ്ഞു. മാണിയെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് 1980ല്‍ തന്നെ ഇ.കെ നായനാര്‍ പറഞ്ഞിട്ടുണ്ടെന്നും കാനം കൂട്ടിച്ചേര്‍ത്തു.

No Comments

Be the first to start a conversation

%d bloggers like this: