കേരളത്തില്‍ രാഷ്ട്രപതി ഭരണം വേണമെന്ന് സുബ്രഹ്മണ്യം സ്വാമി

കേരളം ഭരിക്കുന്ന പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഭീകരവാഴ്ച നടക്കുകയാണെന്നും അതിനിയും തുടരാതിരിക്കാന്‍ രാഷ്ട്രപതി ഭരണമാണ് അഭികാമ്യമെന്നും ജനതാപാര്‍ട്ടി നേതാവ് സുബ്രഹ്മണ്യം സ്വാമി പറഞ്ഞു. കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് ചൂണ്ടിക്കാട്ടി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയപാര്‍ട്ടിയെന്ന പദവി പോലും നഷ്ടപ്പെട്ട സിപിഎം ഓരോ തെരഞ്ഞെടുപ്പ് കഴിയുന്തോറും ചുരുങ്ങിവരികയാണ്. അത് മറികടക്കാനും തെരഞ്ഞെടുപ്പുകളില്‍ വോട്ട് നിലനിര്‍ത്താനും ജനങ്ങളെ ഭയപ്പെടുത്തുകയാണ് പാര്‍ട്ടി ചെയ്യുന്നതെന്നും സുബ്രഹ്മമണ്യം സ്വാമി ആരോപിച്ചു. ഇതിനുള്ള ഏക പരിഹാരം രാഷ്ട്രപതി ഭരണമാണ്. ക്ഷേത്രങ്ങള്‍ ഭക്തജനങ്ങള്‍ക്ക് ദേവസ്വം ബോര്‍ഡ് വിട്ടുകൊടുക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

No Comments

Be the first to start a conversation

%d bloggers like this: