ജി​ഷ്ണു പ്ര​ണോ​യി കേ​സി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ജി​ഷ്ണു പ്ര​ണോ​യി കേ​സി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ജി​ഷ്ണു​വി​ന്‍റെ അ​മ്മ മ​ഹി​ജ​യു​ടെ മൊ​ഴി സി​ബി​ഐ രേ​ഖ​പ്പെ​ടു​ത്തി. മ​ക​ന്‍റെ മ​ര​ണ​ത്തി​നു പി​ന്നി​ല്‍ നെ​ഹ്റു കോ​ള​ജ് അ​ധി​കൃ​ത​രാ​ണെ​ന്ന് മ​ഹി​ജ മൊ​ഴി ന​ല്‍​കി. അ​ന്വേ​ഷ​ണ​ത്തി​ന് പ്ര​ത്യേ​ക സം​ഘം രൂ​പീ​ക​രി​ക്കു​മെ​ന്ന് സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ച​താ​യി ജി​ഷ്ണു​വി​ന്‍റെ ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു.

ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐ അന്വേഷിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. അന്വേഷണം ഏറ്റെടുക്കാന്‍ സന്നദ്ധരാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. അതേസമയം, കേസ് ഏറ്റെടുക്കാതെ സിബിഐ അഞ്ചുമാസത്തോളം പാഴാക്കിയെന്ന് കോടതി വിമര്‍ശിച്ചിരുന്നു. ജിഷ്ണുവിന്റെ അമ്മ കെ.പി. മഹിജയുടെ അപേക്ഷ പരിഗണിച്ചാണ് കോടതി സിബിഐ അന്വേഷണത്തിനു ഉത്തരവിട്ടത്.

No Comments

Be the first to start a conversation

%d bloggers like this: