ഷുഹൈബ് വധം: സി.ഐ.ടി.യു പ്രവര്‍ത്തകന്‍ കസ്​റ്റഡിയില്‍

മട്ടന്നൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി എടയന്നൂര്‍ സ്കൂള്‍ പറമ്ബത്ത് എസ്.പി. ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കസ്​റ്റഡിയില്‍. മരുതായി സ്വദേശിയും ചാലോ​െട്ട സി.ഐ.ടി.യു പ്രവര്‍ത്തകനുമായ വ്യക്തിയെയാണ് അന്വേഷണ സംഘം കസ്​റ്റഡിയിലെടുത്തത്.

പ്രതികളെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മട്ടന്നൂര്‍ സി.ഐ എ.വി. ജോണി​​െന്‍റ നേതൃത്വത്തിലുള്ള 12 അംഗം സംഘമാണ് അന്വേഷണം നടത്തുന്നത്. മട്ടന്നൂര്‍ പൊലീസ് സ്​റ്റേഷനിലെ നാല് പൊലീസുകാരെയും എസ്.പി, ഡിവൈ.എസ്.പി സ്ക്വാഡിലെ അംഗങ്ങളെയും ഉള്‍പ്പെടുത്തിയാണ് അന്വേഷണസംഘം രൂപവത്​കരിച്ചിട്ടുള്ളത്. നമ്പര്‍ പ്ലേറ്റില്ലാത്ത വെളുത്ത നിറത്തിലുള്ള വാഗണ്‍-ആര്‍ കാറിലെത്തിയ നാലംഗ സംഘമാണ് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.

No Comments

Be the first to start a conversation

%d bloggers like this: