സംസ്ഥാനത്ത്, എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകളില്‍ മാറ്റമില്ല

സംസ്ഥാനത്തെ എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകളില്‍ മാറ്റമില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. മുൻ നിശ്ചയിച്ച തീയതികളിൽ തന്നെ പരീക്ഷകൾ നടത്തും.  ഒന്നു മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് ഓഫ്‌ലൈന്‍ ക്ലാസുകള്‍ ഉണ്ടായിരിക്കില്ല. ഇവര്‍ക്ക് ഓണ്‍ലാനായി ക്ലാസ് നടത്തുമെന്നും മന്ത്രി പറഞ്ഞു.

10,11,12 ക്ലാസുകള്‍ സ്‌കൂളുകളില്‍ തന്നെ തുടരുന്ന സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കും. തിങ്കളാഴ്ച ചേരുന്ന ഉന്നതതല യോഗത്തില്‍ 10,11,12 ക്ലാസുകള്‍ക്ക് വേണ്ട കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങളും ഇനി സ്‌കൂള്‍ തുറക്കുമ്പോള്‍ വേണ്ട തയാറെടുപ്പുകളും ചര്‍ച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.