ഈടയ്ക്ക് കണ്ണൂരില്‍ അപ്രഖ്യാപിത വിലക്ക്

കണ്ണൂരിലെ അക്രമരാഷ്ട്രീയം പ്രമേയമാക്കിയ ഈട സിനിമയ്ക്ക് കണ്ണൂരില്‍ അപ്രഖ്യാപിത വിലക്ക്. ബി. അജിത് കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിനെതിരെ സോഷ്യല്‍ മീഡിയയിലും വിമര്‍ശനം തുടങ്ങിയിട്ടുണ്ട്. ചിത്രം സംഘപരിവാര്‍ രാഷ്ട്രീയത്തോട് മൃദുസമീപനം പുലര്‍ത്തുന്നു എന്ന വിമര്‍ശനമാണ് ഇടതുചേരി ഉന്നയിക്കുന്നത്. അരുണ്‍ കുമാര്‍ അരവിന്ദിന്റെ ലെഫ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രത്തിനെതിരെയും ഇടതുപക്ഷം ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു.

ചിത്രത്തെ കുറിച്ച്‌ നല്ല അഭിപ്രായം രേഖപ്പെടുത്തി പാര്‍ട്ടി പത്രത്തിന്റെ ഓണ്‍ലൈനില്‍ ലേഖനം വന്നിരുന്നു. പിന്നീടാണ് നിലപാടുമാറ്റമുണ്ടായത്. സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവതിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ സംരക്ഷണം നല്‍കുമെന്ന് ഡിവൈഎഫ്‌ഐ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഈട പോലുള്ള ചിത്രങ്ങള്‍ക്കെതിരെ അതേ സംഘടന തന്നെ അപ്രഖ്യാപിത വിലക്കുമായി എത്തിയത് എന്നതാണ് വൈരുദ്ധ്യം.

No Comments

Be the first to start a conversation

%d bloggers like this: