സെക്രട്ടേറിയറ്റില്‍ കൊവിഡ് വ്യാപിക്കുന്നു; വിദ്യാഭ്യാസ മന്ത്രിക്ക് കൊവിഡ്

കൊവിഡ് വ്യാപനം സംസ്ഥാനത്ത് രൂക്ഷമാവുന്നു. സെക്രട്ടേറിയേറ്റിൽ കോവിഡ് വ്യാപനം ഉള്ളതായ റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. . കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് സെക്രട്ടേറിയേറ്റിന്റെ സെന്‍ട്രല്‍ ലൈബ്രറി അടച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലും കൊവിഡ് വ്യാപനമുണ്ടായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ദേവസ്വം വനം  മന്ത്രിമാരുടെ ഓഫീസിലും കൊവിഡ് വ്യാപനമുണ്ട്. കെ എസ് ആര്‍ ടി സി ജീവനക്കാരിലും കൊവിഡ് വ്യാപിക്കുന്നതായും സൂചനകൾ പുറത്തുവരുന്നുണ്ട്. ഇതേത്തുടര്‍ന്ന് തിരുവനന്തപുരം മേഖലയില്‍ മുന്നൂറിലേറെ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. ശബരിമലയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ക്ക് കൊവിഡ് ബാധിച്ചതായി കണ്ടെത്തി. അതേസമയം, കോവിഡ് ബാധിതൻ ആയതിനെ തുടർന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണ്.