ജിഷ്​ണു പ്രണോയിയുടെ മരണം: സി.ബി.ഐ അന്വേഷണം ആരംഭിച്ചു

തൃ​ശൂ​ര്‍ പാ​മ്ബാ​ടി നെ​​ഹ്​​റു കോ​​ള​​ജ് വി​​ദ്യാ​​ര്‍ഥി​യാ​യി​രു​ന്ന ജി​​ഷ്ണു പ്ര​​ണോ​​യി​യു​ടെ മ​ര​ണ​ത്തി​ല്‍ സി.​ബി.​െ​എ അ​ന്വേ​ഷ​ണം തു​ട​ങ്ങി. പ​ഴ​യ​ന്നൂ​ര്‍ പൊ​ലീ​സ്​ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന്​ ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​ത എ​ഫ്.​െ​എ.​ആ​ര്‍ എ​റ​ണാ​കു​ളം ചീ​ഫ്​ ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി​യി​ല്‍ റീ ​ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​താ​ണ്​ സി.​ബി.​െ​എ തി​രു​വ​ന​ന്ത​പു​രം യൂ​നി​റ്റ്​ അ​ന്വേ​ഷ​ണ​ം തുടങ്ങിയത്​. പൊ​ലീ​സ്​ കേ​സ്​ ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​ത​തി​ന്​ പി​ന്നാ​ലെ നെ​ഹ്​​റു ഗ്രൂ​പ്​​ ചെ​യ​ര്‍​മാ​ന്‍ പി.​കൃ​ഷ്​​ണ​ദാ​സ്​ അ​ട​ക്കം ഏ​താ​നുംപേ​രെ പ്ര​തി​ചേ​ര്‍​ത്തെ​​ങ്കി​ലും പ​ഴ​യ എ​ഫ്.​െ​എ.​ആ​ര്‍ ത​ന്നെ റീ ​ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​ത​തി​നാ​ല്‍ ഇ​വ​രു​ടെ പേ​ര്​ വി​വ​ര​ങ്ങ​ള്‍ കോ​ട​തി​ക്ക്​ കൈ​മാ​റി​യി​ട്ടി​ല്ല.

ആ​രോ​പ​ണ വി​ധേ​യ​രെ കേ​സി​​െന്‍റ രേ​ഖ​ക​ള്‍ ല​ഭി​ച്ച ശേ​ഷം ചോ​ദ്യം ചെ​യ്യ​ു​മെ​ന്ന്​ സി.​ബി.​െ​എ അ​ധി​കൃ​ത​ര്‍ വ്യ​ക്​​ത​മാ​ക്കി. സി.​ബി.​െ​എ തി​രു​വ​ന​ന്ത​പു​രം യൂ​നി​റ്റ്​ എ​സ്.​പി കെ.​എം.​വ​ര്‍​ക്കി​യാ​ണ്​​ സി.​ജെ.​എം കോ​ട​തി​യി​ല്‍ എ​ഫ്.​െ​എ.​ആ​ര്‍ ന​ല്‍​കി​യത്. സി.​ബി.​െ​എ ഏ​റ്റെ​ടു​ത്ത​തി​നാ​ല്‍ തൃ​ശൂ​രി​ലെ കോ​ട​തി​യി​ല്‍​നി​ന്ന്​ കേ​സി​​െന്‍റ വി​ശ​ദാം​ശ​ങ്ങ​ള്‍ മു​ഴു​വ​ന്‍ അ​ടു​ത്ത ദി​വ​സം ത​ന്നെ സി.​ജെ.​എം കോ​ട​തി​ക്ക്​ കൈ​മാ​റും. ഇ​ത്​ ശേ​ഖ​രി​ച്ച ശേ​ഷ​മാ​വും സി.​ബി.​െ​എ അ​ന്വേ​ഷ​ണം തു​ട​ങ്ങു​ക. കേ​സി​ല്‍ ആ​രോ​പ​ണ വി​ധേ​യ​രെ ചോ​ദ്യം ചെ​യ്യു​ന്ന​തി​ന്​ മു​മ്ബ്​ സ​ഹ​പാ​ഠി​ക​ള്‍ അ​ട​ക്ക​മു​ള്ള​വ​രി​ല്‍​നി​ന്ന്​ മൊ​ഴി​യെ​ടു​ക്കു​മെ​ന്നാ​ണ്​ വി​വ​രം.

2017 ജ​നു​വ​രി ആ​റി​നാ​ണ്​ കോ​ള​ജി​ലെ ബി.​ടെ​ക്​ ക​മ്ബ്യൂ​ട്ട​ര്‍ സ​യ​ന്‍​സ്​ വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്ന ജി​ഷ്​​ണു പ്ര​ണോ​യ്​ (18) മ​രി​ച്ച​ത്. ഹോ​സ്​​റ്റ​ലി​ലെ ശൗ​ചാ​ല​യ​ത്തി​ല്‍ തോ​ര്‍​ത്തി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലാ​ണ്​ ജി​ഷ്​​ണു​വി​​െന്‍റ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പ​രീ​ക്ഷ​യി​ലെ കോ​പ്പി​യ​ടി പി​ടി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന്​ ആ​ത്​​മ​ഹ​ത്യ ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ്​ ആ​ദ്യ​ത്തെ പൊ​ലീ​സ്​ ഭാ​ഷ്യം. തു​ട​ര്‍​ന്ന്​ കോ​ള​ജി​ലെ ഇ​ടി​മു​റി​യി​ലെ ര​ക്​​ത​ക്ക​റ അ​ട​ക്കം ക​ണ്ടെ​ത്തി​യ​തോ​ടെ ദു​രൂ​ഹ​ത​ക്കി​ട​യാ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ്​ കോ​ള​ജ്​ അ​ധി​കൃ​ത​രെ അ​ട​ക്കം പൊ​ലീ​സ്​ പ്ര​തി​ചേ​ര്‍​ത്ത​ത്. ഡി​സം​ബ​ര്‍ ആ​ദ്യം സു​പ്രീം​കോ​ട​തി​യാ​ണ്​ അ​ന്വേ​ഷ​ണം സി.​ബി.​െ​എ​ക്ക്​ വി​ട്ട​ത്. പൊ​ലീ​സ്​ അ​ന്വേ​ഷ​ണം കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി ജി​ഷ്​​ണു​വി​​െന്‍റ മാ​താ​വ്​ മ​ഹി​ജ ന​ല്‍​കി​യ ഹ​ര​ജി​യി​ലാ​യി​രു​ന്നു കോ​ട​തി ന​ട​പ​ടി.

No Comments

Be the first to start a conversation

%d bloggers like this: