ലോക കേരള സഭ സമാപിച്ചു; പ്രവാസികളെ കൂട്ടിയോജിപ്പിക്കുന്നതിനു സംവിധാനങ്ങള്‍ രൂപപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രഥമ ലോക കേരള സഭ സമാപിച്ചു. കേരളത്തിന്‍റെ വികസന പ്രശ്നങ്ങള്‍ എന്തൊക്കെയെന്നും അതിന്‍റെയൊക്കെ പരിഹാരത്തിന് പ്രവാസികള്‍ക്ക് ഏതൊക്കെ രീതിയില്‍ ഇടപെടാന്‍ സാധിക്കുമെന്നും ചര്‍ച്ച ചെയ്തു. ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നിട്ടുള്ളതുമായ ആശയങ്ങള്‍ പ്രായോഗികമാക്കുന്നതിന് ആഗോളതലത്തില്‍ തന്നെ പ്രവാസികളെയാകെ കൂട്ടിയോജിപ്പിക്കുന്നതിനുവേണ്ടിയുള്ള ചില സംവിധാനങ്ങള്‍ രൂപപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രവാസി സംഘടനകളെ ഏകോപിപ്പിച്ചുകൊണ്ട് രോഗബാധിതര്‍ക്കും അപകടം സംഭവിക്കുന്നവര്‍ക്കും തൊഴില്‍ നഷ്ടമാകുന്നവര്‍ക്കുമെല്ലാം സംരക്ഷണം നല്‍കാന്‍ ഉതകുന്ന സ്കീം ഉണ്ടാക്കും. പ്രവാസികള്‍ക്ക് സംരംഭമാരംഭിക്കുന്നതിനായി പ്രത്യേക വായ്പാ സൗകര്യങ്ങള്‍ ഒരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

വിദേശത്തുള്ള പ്രവാസി വ്യവസായ-വാണിജ്യ സംരംഭകരുമായി സജീവബന്ധം പുലര്‍ത്തുന്നതിനുവേണ്ടി പ്രവാസി വാണിജ്യ ചേംബറുകള്‍ക്ക് രൂപം നല്‍കും. എല്ലാ രാജ്യങ്ങളിലും പ്രവാസി പ്രൊഫഷണല്‍ സമിതികള്‍. വിദേശത്ത് ജോലി ചെയ്യുന്നവരും തിരിച്ചുവന്നവരും മറ്റു സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവരുമായ മുഴുവന്‍ മലയാളികള്‍ക്കും വേണ്ടി നോര്‍ക്കയില്‍ പ്രത്യേക വിഭാഗങ്ങള്‍ തുടങ്ങി നിരവധി നിര്‍ദ്ദേശങ്ങളാണ് സര്‍ക്കാര്‍ മുന്നോട്ടു വക്കുന്നത്.

No Comments

Be the first to start a conversation

%d bloggers like this: