വില്‍പനക്ക് വച്ചിരുന്ന പച്ചക്കറികളോട് കൊച്ചി പോലീസിന്റെ പരാക്രമം

റോഡരികില്‍ വില്‍പനക്ക് വച്ചിരുന്ന പച്ചക്കറികളോട് കൊച്ചി പോലീസിന്റെ പരാക്രമം. പള്ളുരുത്തി പുല്ലാര്‍ദേശം റോഡില്‍ വില്‍പനക്ക് വച്ചിരുന്ന പച്ചകറികള്‍ റോഡിലേക്ക് വലിച്ചെറിയുകയും അരിശം തീരാതെ പച്ചകറികള്‍ക്ക് മുകളിലൂടെ ജീപ്പ് ഓടിക്കുകയും ചെയ്തു. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. സുബൈര്‍ എന്നയാളുടെ കടയുടെ മുന്നില്‍ റോഡരികില്‍ പച്ചക്കറികള്‍ നിരത്തി വച്ചതാണ് പോലിസിനെ പ്രകോപിപ്പിച്ചത്. പള്ളുരുത്തി എസ് ഐ ബിപിനാണ് പച്ചക്കറികള്‍ റോഡിലേക്ക് വലിച്ചെറിഞ്ഞത്. ജീപ്പ് ഡ്രൈവര്‍ സഹായിച്ചു. കുറെ പച്ചക്കറികള്‍ ജീപ്പിലിട്ട് കൊണ്ട് പോയതായും സുബൈര്‍ പറയുന്നു.

തക്കാളി,വഴുതനങ്ങ,വെണ്ടക്ക,സവാള,വെള്ളരിക്ക,ഉരുളകിഴങ്ങ് തുടങ്ങിയ പച്ചക്കറികളാണ് പോലിസ് റോഡിലെറിഞ്ഞത്. റോഡരികില്‍ പച്ചക്കറി വില്‍ക്കരുതെന്ന് കുറച്ച് നാള്‍ മുന്നേ പോലിസ് നിര്‍ദേശിച്ചിരുന്നു. അതെ തുടര്‍ന്ന് കടയില്‍ വെച്ചാണ് വില്പന നടത്തിയതെന്ന് സുബൈര്‍ പറയുന്നു. വിഷയവുമായ് ബന്ധപ്പെട്ട് സിറ്റി പോലിസ് കമ്മീഷണര്‍ക്ക് സുബൈര്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് റോഡരികില്‍ പച്ചക്കറി വിറ്റതിന് കേസെടുക്കുക മാത്രമാണ് ഉണ്ടായതെന്ന് പള്ളുരുത്തി എസ് ഐ ബിപിന്‍ പറഞ്ഞു.

No Comments

Be the first to start a conversation

%d bloggers like this: