KPWA നേതൃത്വത്തിൽ ഓഗസ്റ്റ് 25 ന് മംഗഫിൽ നോർക്ക/ ക്ഷേമനിധി പഠനം സംഘടിപ്പിക്കുന്നു.

നോർക്ക ഇൻഷുറൻസ്‌/തിരിച്ചറിയൽ കാർഡ്‌, നോർക്ക പ്രവാസി ക്ഷേമനിധി/പെൻഷൻ/KPWA എന്നിവയെ കുറിച്ച്‌ വിശദമായി മനസ്സിലാക്കാനും പ്രവാസിപുനരധിവാസ പദ്ധതികളിലൂടെ നാട്ടിൽ ജീവിതസാഹചര്യം സ്വയം സൃഷ്ടിക്കാനും താത്പര്യമുള്ളവർക്ക് വേണ്ടി 2017 ഓഗസ്റ്റ്‌ 25 ന് 2:30മുതൽ 7 മണിവരെ നോർക്ക/ ക്ഷേമനിധി പഠനം സംഘടിപ്പിക്കുന്നു. മംഗഫിൽ സംഗീത ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടി എന്ന് KPWA ഭാരവാഹികൾ അറിയിച്ചു.

ഈ വിഷയങ്ങളിൽ ശ്രദ്ധയൂന്നി ആഗ്ഗോള പ്രവാസികളെ ഒരു കുടക്കീഴിൽ രാഷ്ടീയ സാമുദായിക വ്യത്യാസമില്ലാതെ ഒരുമിപ്പിച്ച്‌ മുന്നേറുന്ന (പ്രവാസികൾക്കായി 8 രാജ്യങ്ങളിലും നാട്ടിൽ മുൻപ്രവാസികൾക്കായി സംസ്ഥാന/ജില്ലാ കമ്മറ്റികളുമായി) കേരള പ്രവാസി വെൽഫെയർ അസ്സോസ്സിയേഷൻ (KPWA) നാട്ടിലും മറ്റ്‌ സംഘടനകളുടെ കൂടെ നോർക്കയുടെ പുനരധിവാസ വിപുലീകരണ യജ്ഞത്തിൽ പങ്കാളികളായി പ്രവർത്തിക്കുന്നു.

ബന്ധപ്പെടുക

മുബാറക്ക്‌ കാമ്പ്രത്ത്‌ 66387619 (President)

റെജി ചിറയത്ത്‌ 99670734 (Secretary)

സൂസൻ മാത്യു 66542556 (ഓഫീസ്‌ Secretary)

സെബാസ്റ്റ്യൻ വതുക്കാടൻ 99163248 (വൈസ്‌ പ്രെസിഡന്റ്‌)

റഷീദ്‌ പുതുക്കുളങ്ങര 60488091 (കോർ അഡ്മിൻ)

രവി പാങ്ങോട്‌ 50424255 (കോർ അഡ്മിൻ)

സുരേഷ്‌ കുമാർ 65792255 (മഹബൂള ഏരിയ കോർഡിനേറ്റർ)

അനൂപ്‌ 65878957 (മംഗഫ്‌ ഏരിയ കോർഡിനേറ്റർ)

ശിവദാസൻ 51343430(മഹബൂള ഏരിയ കോർഡിനേറ്റർ)

സന്തോഷ്‌ കോഴിക്കോട്‌ 66417538 (ഫഹഹീൽ ഏരിയ കോർഡിനേറ്റർ)

സലീം കൊടുവള്ളി 66340634 (മഹബൂള ഏരിയ കോർഡിനേറ്റർ)

2 പാസ്സ്പോർട്ട്‌ സൈസ്‌ ഫോട്ടൊ, വിസയടിച്ച പേജടക്കം പാസ്സ്പോർട്ട്‌ കോപ്പി, സിവിൽ ഐഡി കോപ്പി എന്നിവകൈവശം കരുതണമെന്നും , ഫോം KPWA ഭാരവാഹികൾ കൊണ്ടുവരുമെന്നും ഭാരവാഹികൾ അറിയിച്ചു.

കുവൈത്തിലെ മറ്റ്‌ ഏരിയകളിൽ ഉടനെ ഇതിനായ്‌ മീറ്റിംഗ്‌ ഉണ്ടാകും എന്നും എല്ലാ പ്രവാസികൾക്കും വിഷയത്തിൽ ബോധവത്കരണം എന്ന ലക്ഷ്യം വിജയിക്കും വരെ പരിശ്രമം തുടരും എന്നും സംഘാടകർ അറിയിക്കുന്നു.

No Comments

Be the first to start a conversation

%d bloggers like this: