കേരളവര്‍മ്മയിലെ ഹോസ്റ്റല്‍ നിയമങ്ങള്‍ക്കെതിരെ കോടതി കയറാനൊരുങ്ങി വിദ്യാര്‍ഥിനികള്‍

കേരള വര്‍മ്മ കോളേജിലെ പെണ്‍കുട്ടികല്‍ ഹോസ്റ്റലില്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥിനികള്‍ കോടതി കയറാനൊരുങ്ങുന്നു. അഞ്ജിത കെ. ജോസ് എന്ന മൂന്നാം വര്‍ഷ ബി.എ. വിദ്യാര്‍ത്ഥിനിയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ ഫേസ്ബുക്കിലൂടെ അറിയിച്ചത്. 200 ളം വരുന്ന പെണ്‍കുട്ടികള്‍ താമസിക്കുന്ന കേരളവർമ്മ കോളേജിലെ ഗേൾസ് ഹോസ്റ്റൽ അക്ഷരാർത്ഥത്തിൽ ഒരു ജയിൽ തന്നെയാണ്. ഏതൊരു പൗരനും ലഭിക്കേണ്ട മൗലികമായ അവകാശങ്ങൾ പോലും നിഷേധിച്ചു കൊണ്ടാണ് ഹോസ്റ്റൽ പ്രവർത്തിക്കുന്നത്. ഹോസ്റ്റലിലെ കടുത്ത നിയന്ത്രണങ്ങള്‍ക്കെതിരെ കോളജ് അധികൃതര്‍ക്കും പ്രിന്‍സിപ്പാളിനും പരാതി നല്‍കിയെങ്കിലും പ്രയോജനമൊന്നും ഉണ്ടായില്ലെന്ന് അഞ്ജിത പറയുന്നു. ഹോസ്റ്റലില്‍ രാഷ്ട്രീയപരമായ ചര്‍ച്ചകള്‍ പാടില്ല, കോളേജ് സമയം 3 ആണെങ്കില്‍ നാലര മണിക്ക് ഉള്ളില്‍ ഹോസ്റ്റലില്‍ കയറണം, കുട്ടികളുടെ വസ്ത്രധാരണത്തില്‍ പോലും കൈകടത്തുന്നു വിധത്തിലുള്ള നിയമമാണ് ഹോസ്റ്റലില്‍ ഇപ്പോള്‍ നടക്കുന്നത്. ഹോസ്റ്റല്‍ ഗെയ്റ്റ് കൂടാതെ കോറിഡോര്‍ കൂടി പൂട്ടുക തുടങ്ങിയ നിയന്ത്രണങ്ങള്‍ക്കെതിരെയാണ് വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിയമസഹായം നല്‍കുന്ന കൂട്ടായ്മയായ യുവര്‍ ലോയര്‍ ഫ്രണ്ട് വഴി സഹായത്തോടെ ഹൈക്കോടതിയിൽ ഇതിനോടകം തന്നെ റിട്ട് പെറ്റിഷൻ ഫയൽ ചെയ്തിട്ടുണ്ട്.

No Comments

Be the first to start a conversation

%d bloggers like this: