കുവൈറ്റില്‍ പുതിയ മന്ത്രിസഭ രൂപികരണം ഞായറാഴ്ച ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്‌

കുവൈറ്റ് സിറ്റി: കുവൈറ്റിലെ പുതിയ മന്ത്രിസഭ രൂപികരണം ഞായറാഴ്ചയോടെ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. പുതിയ മന്ത്രിമാരുടെ പേര് വിവരങ്ങള്‍ ഞായറാഴ്ച യോടെ അറിയാന്‍ കഴിയുമെന്നും ഇവരുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കുമെന്നും അല്‍ അന്‍ബ ദിനപത്രം റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ഷെയ്ക്ക് സബഹ് അല്‍ അഹമ്മദിന്റെ മുന്‍പാകെ ആയിരിക്കും സത്യപ്രത്ജ്ഞ നടക്കുക.

ഭരണഘടന തത്വങ്ങളെ മുറുകെ പിടിക്കുന്ന അംഗങ്ങളെ ആയിരിക്കും പ്രധാനമന്ത്രി തന്റെ മന്ത്രി സഭയിലേക്ക് തെരഞ്ഞെടുക്കുന്നതില്‍ മുന്‍‌തൂക്കം നല്‍കുക എന്നാണ് ലഭിക്കുന്ന വിവരം. ഇതില്‍ തന്നെ എക്സിക്യുട്ടിവ്, ലെജിസ്ലേറ്റിവ് എന്നിവയുടെ പരസ്പര സഹകരണത്തോടെ വികസന കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നവരെ പ്രത്യേകം പരിഗണിക്കും എന്നും അറിയുന്നു.

No Comments

Be the first to start a conversation

%d bloggers like this: