കുവൈറ്റില്‍ പാർലമെന്റ്​ കൈയേറ്റ കേസിൽ മൂന്നു എംപിമാര്‍ക്ക് തടവുശിക്ഷ

കുവൈത്തിൽ പാർലമെന്റ്​ കൈയേറ്റ കേസിൽ മൂന്നു എംപിമാർ ഉൾപ്പെടെ 67 പേർക്ക് അപ്പീൽ കോടതി തടവ് ശിക്ഷ വിധിച്ചു. പ്രതിപക്ഷ നേതാക്കളായ വലീദ്​ അൽ തബ്​തബാഇ, ജംആൻ അൽ ഹർബഷ്​ എന്നിവർക്ക് അഞ്ച്​ വർഷവും മുഹമ്മദ് അൽ മതാർ എംപിക്ക് ഒരു വർഷവും ആണ് ശിക്ഷ വിധിച്ചത്. മുൻ പാർലമെന്റ് അംഗം മുസൈലം അൽ ബറാക്കിനെ ഏഴുവർഷം തടവിലിടാനും കോടതി ഉത്തരവിട്ടു.

പാർലമെന്റ് കയ്യേറ്റവുമായി ബന്ധപ്പെട്ട കേസിൽ 67 പ്രതികൾക്കാണ്​ തിങ്കളാഴ്ച അപ്പീൽ കോടതി ശിക്ഷ വിധിച്ചത്​. മൂന്ന്​ എംപിമാരും എട്ട്​ മുൻ പാർലമെന്റ് അംഗങ്ങളുൾപ്പെടെ 70 പേരായിരുന്നു പ്രതിപ്പട്ടികയിൽ. രണ്ടുപേരെ വെറുതെ വിട്ടു. ബലപ്രയോഗത്തിനും മറ്റുള്ളവരെ കലാപത്തിന്​ പ്രേരിപ്പിച്ചതിനും 28 പ്രതികൾക്ക്​ അഞ്ചുവർഷം വീതവും അക്രമപ്രവർത്തനത്തിലേർപ്പെട്ടതിന്​ 23 പേർക്ക്​ മൂന്നര വർഷം വീതവും അഞ്ചുപ്രതികൾക്കു ​ രണ്ടുവർഷം വീതവും പത്തുപേർക്ക് ഒരുവർഷം വീതവും കഠിന തടവാണ് ആണ് ശിക്ഷ. പാർലമെന്റ് അംഗങ്ങളായ വലീദ് തബ്തബായി, ജംആൻ അൽ ഹർബഷ്, മുഹമ്മദ് അൽ മതർ, മുൻ എംപി മുസലം അൽ ബറാക് എന്നിവരാണ് തടവിന് വിധിക്കപ്പെട്ട പ്രമുഖർ. അമീറിനെ അപകീർത്തിപ്പെടുത്തിയ കേസിൽ രണ്ടു വർഷത്തെ തടവ് പൂർത്തിയാക്കി കഴിഞ്ഞ ഏപ്രിലിലാണ് മുസലം അൽ ബറാക് പുറത്തിറങ്ങിയത് . 2011 നവംബർ 16നു പ്രതിപക്ഷ റാലിക്കിടെ പാർലമെന്റ് കെട്ടിടത്തിലേക്ക് അതിക്രമിച്ചു കയറി എന്നതാണ് കേസ്.

No Comments

Be the first to start a conversation

%d bloggers like this: