60 വയസ്സിന് മുകളിൽ പ്രായമുള്ള പ്രവാസികളുടെ റെസിഡൻസി പുതുക്കാൻ ആരംഭിച്ചു

കുവൈത്ത്‌ സിറ്റി : ഏറെ നാളത്തെ കാത്തിരിപ്പിന് ശഷം  പ്രവാസികൾക്ക് സമാശ്വസിക്കാം,  60 വയസ്സിനു മുകളിൽ പ്രായമുള്ള  ഹൈ സ്‌കൂൾ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത പ്രവാസികളുടെ റസിഡൻസി ഇന്ന് രാവിലെ മുതൽ പുതുക്കാൻ ആരംഭിച്ചു. 250 ദിനാർ വാർഷിക ഫീസും  503.5 ദിനാറിന്റെ ആരോഗ്യ ഇൻഷുറൻസ് പോളിസിയും ഈടാക്കിയാണു പ്രസ്തുത വിഭാഗത്തിൽപെടുന്ന പ്രവാസികളുടെ  രേഖ പുതുക്കി നൽകുന്നത്‌.

മാനവ ശേഷി സമിതിയുടെ ‘അഷൽ’ ഓൺ ലൈൻ സംവിധാനം വഴി റെസിഡൻസി പുതുക്കുന്നതിനായി നിരവധി അപേക്ഷകളാണ്   ലഭിച്ചത്‌. സമർപ്പിക്കപ്പെട്ട അപേക്ഷകൾ പ്രത്യേക ജീവനക്കാർ പരിശോധിക്കുകയും ,  അംഗീകാരം ലഭിച്ച്ചാൽ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓട്ടോമേറ്റഡ് സിസ്റ്റം വഴി താമസ രേഖ പുതുക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ആരംഭിക്കാവുന്നതാണ.

60 വയസ്സിന് മുകളിൽ പ്രായമുള്ള പ്രവാസികളുടെ  റസിഡൻസി പുതുക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണം മാനവശേഷി സമിതിയുടെ ഡയരക്റ്റർ ബോർഡ്‌ യോഗം കഴിഞ്ഞ മാസം നീക്കം ചെയ്തിതിരുന്നു. തുടർന്ന് ജനുവരി 30 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരികയും ചെയ്തു.