കുവൈത്തിൽ കോവിഡ് പ്രതിരോധ നടപടിക്രമങ്ങളില്‍ ഭേദഗതി പൂർണ്ണ ജാഗ്രതയോടെ മാത്രമെന്ന് ആരോഗ്യമന്ത്രി

രാജ്യത്ത് കൊവിഡ് പ്രതിരോധ നടപടിക്രമങ്ങളില്‍ ഭേദഗതി വരുത്തേണ്ട ആവശ്യകതയുണ്ട് എന്നാല്‍ പൂര്‍ണ ജാഗ്രതയോടെ മാത്രമേ  മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പാടുള്ളുവെന്നും കുവൈത്ത് ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ഖാലിദ് അല്‍ സയീദ് പറഞ്ഞു. കൊവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിക്കണമെന്നും വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കരുതെന്നും  പാര്‍ലമെന്റ് അംഗങ്ങള്‍ ആവശ്യമുന്നയിച്ചിരുന്നു ഇതിനോട് പ്രതികരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍, വാക്സിനേഷന്റെ കാര്യത്തില്‍ വിട്ടുവീഴ്ച നല്‍കാനാവില്ലെന്ന നിലപാടാണ് മന്ത്രി കൈക്കൊണ്ടത്. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രാലയം നടത്തിയ പഠന റിപ്പോര്‍ട്ട് മന്ത്രി അവതരിപ്പിച്ചു. വാക്‌സിന്റെ പ്രാധാന്യത്തെക്കുറിച്ചും വൈറസ് ബാധിതരായ ആളുകളുടെ സങ്കീര്‍ണതകള്‍ ലഘൂകരിക്കുന്നതിലെയും ആരോഗ്യ സംവിധാനം സന്തുലിതമായി നിലനിറുത്തുന്നതിലെയും വാക്‌സിന്റെ പങ്കിനെ കുറിച്ചും മന്ത്രി എടുത്തു പറഞ്ഞു.