കുവൈറ്റ്‌ വയനാട് അസോസിയേഷൻ സോൺ 2 ‘അയൽസംഗമം 2017’ സംഘടിപ്പിച്ചു

കുവൈറ്റ്‌ വയനാട് അസോസിയേഷൻ സോൺ 2 ‘അയൽസംഗമം 2017’ അബ്ബാസിയ പോപ്പിൻസ് ഹാളിൽ സംഘടിപ്പിച്ചു. പ്രോഗ്രാമിലേക്ക് എത്തിയവര്‍ക്ക് ശ്രീ ജാബിർ സി എ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ്‌ ശ്രീ ജലീൽ വാരാമ്പറ്റ  ഉദ്ഘാടനം നിർവഹിച്ചു. ശ്രീ ധർമ്മരാജ് മടപ്പള്ളിയുടെ വയനാട് പശ്ചാത്തലത്തിൽ എഴുതിയ ‘കാപ്പി ‘ എന്ന നോവൽ അഡ്വൈസറി ബോർഡ്‌ അംഗം ശ്രീ മുബാറക്ക് കമ്പ്രത്ത്  പരിചയപ്പെടുത്തി. ശ്രീ ധർമ്മരാജിനെ കുവൈറ്റ് വയനാട് അസോസിയേഷന് വേണ്ടി പ്രസിഡന്റ്‌ മെമെന്റോ  നൽകി ആദരിച്ചു.നന്മ പ്രസിഡന്റ് ശ്രീ സലീം അവതരിപ്പിച്ച മാജിക്‌ ഷോയും കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികളും ഗെയിമുകളും അയൽസംഗമത്തിനു മാറ്റുകൂട്ടി.ശ്രീ സലീമിന് ചാരിറ്റി കൺവീനർ  ശ്രീമതി സിന്ധു അജേഷ്  മെമെന്റോ നൽകി ആദരിച്ചു. കലാപരിപാടികളിൽ പങ്കെടുത്ത എല്ലാവർക്കും സമ്മാനങ്ങളും നൽകുകയുണ്ടായി. അംഗങ്ങൾ വീടുകളിൽ തയ്യാറാക്കി കൊണ്ടുവന്ന ഭക്ഷണം ഈ പരിപാടിയുടെ പ്രത്യകതയായിരുന്നു.
ശ്രീ ജിജിൽ മാത്യു  പ്രോഗ്രാമുകൾ നിയന്ത്രിച്ചു. ശ്രീ ഷിബു സി മാത്യു ഏവർക്കും നന്ദി അറിയിച്ചു. അസോസിയേഷന്റെ മറ്റ് സോണുകളിലും സമാനമായ രീതിയില്‍ സംഗമങ്ങൾ വരും ദിവസങ്ങളിൽ സംഘടിപ്പിക്കും എന്ന്‍ സംഘാടകര്‍ അറിയിച്ചു.

No Comments

Be the first to start a conversation

%d bloggers like this: