ഖറാഫി കമ്പനി പ്രശ്നം പരിഹരിക്കുമെന്ന് കുവൈത്ത് വിദേശകാര്യ സഹമന്ത്രി

കുവൈത്ത് സിറ്റി: ഒന്നര വര്‍ഷമായി ശമ്പളമില്ലാതെയും നാട്ടില്‍ പോകാന്‍ കഴിയാതെയും കുവൈത്തില്‍ കുടുങ്ങിയ ഖറാഫി നാഷണല്‍ കമ്പനിയിലെ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹാരിക്കുമെന്നു വിദേശകാര്യ സഹമന്ത്രി ഖാലിദ് അല്‍ ജറള്ള അറിയിച്ചു. ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി കുവൈത്തില്‍ ഇന്ത്യന്‍ സ്ഥാനപതി കെ. ജീവസാഗര്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.ക​മ്പ​നി​യി​ലെ 374 ഇ​ന്ത്യ​ൻ തൊ​ഴി​ലാ​ളി​ക​ളു​ടെ പാ​സ്​​പോ​ർ​ട്ടു​ക​ൾ ഇ​ന്ത്യ​ൻ എം​ബ​സി​ക്ക്​ കൈ​മാ​റി. കെ.​ഒ.​സി പ്രോ​ജ​ക്​​ടി​ന്​ കീ​ഴി​ൽ ജോ​ലി​ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ പാ​സ്​​പോ​ർ​ട്ടു​ക​ളാ​ണ് മാ​ൻ​പ​വ​ർ പ​ബ്ലി​ക്​ അ​തോ​റി​റ്റി മു​ഖേ​ന അ​ധി​കൃ​ത​ർ ഇ​ന്ത്യ​ൻ എം​ബ​സി​ക്ക്​ കൈ​മാ​റി​യ​ത്. കു​വൈ​ത്ത് ഓ​യി​ൽ ക​മ്പ​നി​യു​ടെ ​പ്രോ​ജ​ക്ടി​ൽ ജോ​ലി​ചെ​യ്യു​ന്ന ഖ​റാ​ഫി തൊ​ഴി​ലാ​ളി​ക​ളു​ടെ സ്‌​പോ​ൺ​സ​ർ​ഷി​പ്​ ഏ​റ്റെ​ടു​ക്കാ​ൻ കു​വൈ​ത്ത് ഓ​യി​ൽ ക​മ്പ​നി സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​രു​ന്നു. ഇ​തി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​ന​വ​ശേ​ഷി വ​കു​പ്പി​​െൻറ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് തൊ​ഴി​ലാ​ളി​ക​ളു​ടെ പാ​സ്​​പോ​ർ​ട്ട് ക​മ്പ​നി മാ​ൻ​പ​വ​ർ അ​തോ​റി​റ്റി മു​ഖേ​ന ഇ​ന്ത്യ​ൻ എം​ബ​സി​ക്ക്​ കൈ​മാ​റി​യ​ത്.

374 ഇ​ന്ത്യ​ൻ തൊ​ഴി​ലാ​ളി​ക​ളു​ടെ പാ​സ്​​പോ​ർ​ട്ടാ​ണ് പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​ർ ഓ​ഫി​സി​ൽ​നി​ന്ന് വ്യാ​ഴാ​ഴ്ച എം​ബ​സി അ​ധി​കൃ​ത​ർ ഏ​റ്റു​വാ​ങ്ങി​യ​ത്. കു​വൈ​ത്ത് ഓ​യി​ൽ ക​മ്പ​നി പ്ര​തി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു പാ​സ്​​പോ​ർ​ട്ട് കൈ​മാ​റ്റം. മാ​ൻ​പ​വ​ർ അ​തോ​റി​റ്റി ഓ​ഫി​സി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ ബാ​ക്കി​യു​ള്ള തൊ​ഴി​ലാ​ളി​ക​ളു​ടെ പാ​സ്​​പോ​ർ​ട്ടു​ക​ൾ അ​ടു​ത്ത ഞാ​യ​ർ, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ൽ ക​മ്പ​നി ല​ഭ്യ​മാ​ക്കു​മെ​ന്ന് ധാ​ര​ണ​യാ​യ​താ​യും ല​ഭ്യ​മാ​യ 374 പാ​സ്​​പോ​ർ​ട്ടു​ക​ൾ അ​ടു​ത്ത ഞാ​യ​റാ​ഴ്ച കെ.​ഒ.​സി മാ​നേ​ജ്‌​മ​െൻറി​ന് കൈ​മാ​റു​മെ​ന്നും ഇ​ന്ത്യ​ൻ എം​ബ​സി അ​റി​യി​ച്ചു. കെ.​ഒ.​സി പ്രോ​ജ​ക്​​ടി​ന്​​ കീ​ഴി​ൽ ജോ​ലി​ചെ​യ്യാ​ൻ താ​ൽ​പ​ര്യ​മി​ല്ലാ​ത്ത​വ​രും പാ​സ്​​പോ​ർ​ട്ട് തി​രി​കെ വേ​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​വ​രു​മാ​യ തൊ​ഴി​ലാ​ളി​ക​ൾ ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്കു​മു​മ്പ്​ ഇ​ന്ത്യ​ൻ എം​ബ​സി​യി​ലെ ലേ​ബ​ർ വി​ഭാ​ഗ​ത്തെ സ​മീ​പി​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം മു​ഴു​വ​ൻ പാ​സ്​​പോ​ർ​ട്ടു​ക​ളും കെ.​ഒ.​സി മാ​നേ​ജ്‌​മ​െൻറി​ന് കൈ​മാ​റു​മെ​ന്നും അ​റി​യി​പ്പി​ൽ പ​റ​യു​ന്നു.

bah-India-col

ഒന്നര വര്‍ഷമായി ശമ്പളമില്ലാതെയും നാട്ടില്‍ പോകാന്‍ കഴിയാതെയും കുവൈത്തില്‍ കുടുങ്ങിയ ഖറാഫി നാഷണല്‍ കമ്പനിയിലെ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ നേരത്തെ വലിയ ചര്‍ച്ചയായിരുന്നു. ഇതിന്റെ ഭാഗമായി വിദേശ കാര്യ സഹമന്ത്രി വി കെ സിംഗ് കുവൈത്ത് സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം ഇന്ത്യക്കാര്‍ക്ക് ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും കുവൈത്തിന്റെ വികസനത്തിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും പങ്കാളിത്തമുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ സേവനങ്ങള്‍ രാജ്യത്തിന് അനിവാര്യമാണെന്നുമാണ് വിദേശകാര്യ സഹമന്ത്രി ഖാലിദ് അല്‍ ജറള്ള പറയുന്നത് . സാമ്പത്തിക അച്ചടക്ക നടപടികളുടെ ഭാഗമായി 2018 ല്‍ നിര്‍മ്മാണ മേഖലയില്‍ മാന്ദ്യം സംഭവിക്കുമെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ വിശദീകരണം. ഇന്ത്യന്‍ സമൂഹത്തിന്റെ സുരക്ഷയും തൊഴില്‍ ഉറപ്പും സംരക്ഷിക്കപ്പെടേണ്ടത് കുവൈത്തിന്റെ ബാധ്യതയാണെന്നു അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ നിന്നുള്ള മന്ത്രിതല കൂടിക്കാഴ്ച്ചകള്‍ സൗഹൃദാന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്. ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗുമായി നടത്തിയ കൂടിക്കാഴ്ച്ച മന്ത്രി ചൂണ്ടിക്കാട്ടി.  ഇന്ത്യയുമായി എല്ലാ മേഖലയിലും കൂടുതല്‍ സഹകരണം ഉറപ്പുവരുത്തും. ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ല. ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ആഗോളതലത്തിലുണ്ടായ സാമ്പത്തിക മാന്ദ്യത്തിന്റെ ഭാഗമായി എല്ലാ രാജ്യങ്ങളും നേരിട്ടതാണെന്ന് അദ്ദേഹം പറഞ്ഞു.

No Comments

Be the first to start a conversation

%d bloggers like this: