ഗാര്‍ഹിക തൊഴിലാളി റിക്രൂട്ടിങ് കമ്പനികളുടെ ലൈസന്‍സ് റദ്ധാക്കി

കുവൈത്ത് സിറ്റി:  നിരവധി ഗാർഹിക തൊഴിലാളി റിക്രൂട്ടിങ് കമ്പനികളുടെ ലൈസൻസ് റദ്ധാക്കിയതായി റിപ്പോർട്ട്.  റിക്രൂട്ടിങ് കമ്പനികൾക്കെതിരെ കർശന നടപടികൾക്കും, നിരീക്ഷണത്തിനും മാൻ പവർ പബ്ലിക് അതോറിറ്റി അധികൃതരെ ചുമതലപ്പെടുത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന കമ്പനികൾക്കും, ഓഫീസുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയതായും
മാൻപവർ അതോറിറ്റി ഔദ്യോഗിക വക്താവ് അസിൽ അൽ മസീദാണ് അറിയിച്ചത്.

ഗാർഹിക തൊഴിലാളികളിൽ നിന്നായി സ്പോൺസർമാർക്കെതിരെ 600 പരാതികൾ രജിസ്റ്റർ ചെയ്തു. ലഭിച്ച 62 പരാതികൾ ജുഡീഷറിയിലേക്ക് റഫർ ചെയ്തു. ബാക്കി പരാതികളിൽ അന്വേഷണം നടക്കുന്നതായി പത്ര റിപ്പോർട്ടിൽ പറയുന്നു.