പാസ്പോര്‍ട്ട് നിറവ്യത്യാസം: ഓറഞ്ച് ബനിയനിട്ട് പ്രതിഷേധം

കുവൈത്ത് സിറ്റി: ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന് വിവിധ നിറങ്ങള്‍ നല്‍കുന്നത് രണ്ട് തരം പൗരരെ സൃഷ്ടിക്കുകയാണെന്ന പ്രതിഷേധവുമായി വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഇന്ത്യന്‍ എംബസിയില്‍ റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ക്കിടെ ഓറഞ്ച് കളര്‍ ബനിയനും പ്ലക്കാര്‍ഡുകളുമായി മൗനപ്രകടനം നടത്തി.

വിവിധ സംഘടനകള്‍ ചേര്‍ന്ന് നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണ് റിപ്പബ്ലിക്ക് ദിനത്തില്‍ മൗനപ്രതിഷേധത്തിന് എംബസിയിലെത്തിയതെന്ന് സംഘാടകര്‍ അറിയിച്ചു. പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി രാഷ്ട്രപതിക്ക് നിവേദനം നല്‍കും.

വിദ്യാഭ്യാസയോഗ്യത കണക്കാക്കി പാസ്‌പോര്‍ട്ടിന്റെ നിറം മാറ്റുന്ന തീരുമാനം രണ്ട് തരം പൗരന്മാരെ സൃഷ്ടിക്കുകയാണെന്ന് വ്യക്തമാക്കുന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ചാണ് പ്രതിഷേധക്കാര്‍ നടന്ന് നീങ്ങിയത്. പ്രവാസ ലോകത്ത് തൊഴിലാളികളെ രണ്ടായി തരം തിരിക്കുന്നതാണ് നടപടിയെന്നും പ്രതിഷേധക്കാര്‍ പറയുന്നു.

No Comments

Be the first to start a conversation

%d bloggers like this: