കുവൈത്തില്‍ ടൂറിസ്റ്റ് – കുടുംബ സന്ദര്‍ശക വിസകള്‍ ഉടന്‍ ആരംഭിക്കും

കുവൈത്ത് സിറ്റി: നീണ്ട ഇടവേളക്കുശേഷം കുവൈത്തിൽ  ടൂറിസ്റ്റ് – കുടുംബ സന്ദർശക വിസകൾ ഉടൻ ആരംഭിക്കും എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മാർച്ച് ആദ്യം ഇത്  പുനരാരംഭിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  ആരോഗ്യ  , ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥ കുടിയേറ്റ വിഭാഗം അധികൃതരുമായി ചർച്ചകൾ നടത്തി വരുന്നതായി മാധ്യമ റിപ്പോർട്ടുകളിൽ പറയുന്നു. . ഒന്നര വർഷത്തെ ഇടവേളക്ക് ശേഷമാണ് വീണ്ടും സന്ദർശക വിസകൾ അനുവദിക്കുന്നത്. രാജ്യത്തെ ആരോഗ്യ സ്ഥിരത സംബന്ധിച്ചുള്ള കൊറോണ സുപ്രീം സമിതി റിപ്പോർട്ടിനായാണ് നിലവിൽ കാത്തിരിക്കുന്നത്. കോവിഡ് വ്യാപനം രാജ്യത്ത് കുറഞ്ഞ സാഹചര്യത്തിൽ  അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി .

ഗാർഹിക- തൊഴിൽ വിസകൾ അനുവദിക്കുവാൻ മന്ത്രി സഭായോഗത്തിൽ നേരത്തെ തീരുമാനിച്ചിരുന്നു. താത്കാലികമായി നിർത്തിവെച്ചിരുന്ന കുടുംബ, ടൂറിസ്റ്റ് സന്ദർശന വിസകൾ അനുവദിക്കുന്നതിനുള്ള നടപടി പുനരാരംഭിക്കുന്നത് പ്രവാസികൾക്ക് ഏറെ ആശ്വാസം നൽകുന്നതാണ്.