സ്വദേശിവത്കരണം: രണ്ടു ലക്ഷത്തോളം പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടം

കുവൈത്ത് സിറ്റി:   സ്വദേശിവത്കരണ നടപടികൾ  ശക്തമാക്കിയതോടെ കുവൈത്തിൽ നിന്ന് തൊഴിൽ നഷ്ടപ്പെട്ട് സ്വദേശ് ങ്ങളിലേക്ക് മടങ്ങിയത് രണ്ടു ലക്ഷത്തോളം പ്രവാസികൾ. മുൻവർഷങ്ങളെ അപേക്ഷിച്ച് കുവൈത്തിലുള്ള ഇന്ത്യക്കാരുടെ എണ്ണം16.1 ശതമാനം കുറഞ്ഞു. സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ  റിപ്പോർട്ടിൽ പറയുന്നത്. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് കുവൈത്ത്  വിട്ട് പോകുന്നവരുടെ പട്ടികയിൽ ഇന്ത്യൻ, ഈജിപ്ഷ്യൻ തൊഴിലാളികൾ മുന്നിലാണെന്നും  സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ ത്രൈമാസ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

കുവൈത്ത് തൊഴിൽ വിപണിയിലെ വിദേശി തൊഴിലാളികളുടെ എണ്ണം 2020-ൽ 81.5% ആയിരുന്നത് 2021-ഓടെ 78.9% ആയി കുറഞ്ഞു. അതേസമയം 2021 മാർച്ച് അവസാനത്തെ തൊഴിൽ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, വിദേശി തൊഴിലാളികളുടെ എണ്ണം 2021 മാർച്ചിൽ 9.3% കുറവു രേഖപ്പെടുത്തി.