നാ​ലു​വ​ർ​ഷ​മാ​യി കു​വൈ​ത്തി​ൽ ജോ​ലി​ചെ​യ്യു​ന്ന അ​ർ​ബു​ദ രോ​ഗി​യാ​യ മ​ല​യാ​ളി യു​വ​തി സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു

കു​വൈ​ത്ത്​ സി​റ്റി: നാ​ലു​വ​ർ​ഷ​മാ​യി കു​വൈ​ത്തി​ൽ ജോ​ലി​ചെ​യ്യു​ന്ന അ​ർ​ബു​ദ രോ​ഗി​യാ​യ മ​ല​യാ​ളി യു​വ​തി സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു. തി​രു​വ​ല്ല വെ​ണ്ണി​ക്കു​ളം സ്വ​ദേ​ശി​നി സി​ജി ചാ​ക്കോ​യാ​ണ്​ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്. ക​ടു​ത്ത വ​യ​റു​വേ​ദ​ന​യെ തു​ട​ർ​ന്ന്​ ചി​കി​ത്സ​ക്കാ​യി നാ​ട്ടി​ലേ​ക്ക്​ പോ​വാ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​പ്പോ​ഴാ​ണ്​ യാ​ത്ര​ക്ക്​ അ​നു​മ​തി​യി​ല്ലെ​ന്ന് അ​റി​യു​ന്ന​ത്. സ്​​പോ​ൺ​സ​റാ​യ കു​വൈ​ത്തി പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ൻ കേ​സി​ൽ പെ​ട്ട്​ ജ​യി​ലി​ലാ​യ​താ​ണ്​ സി​ജി​ക്ക്​ കു​രു​ക്കാ​യ​ത്. നി​ല​വി​ലു​ള്ള ഇ​ഖാ​മ റ​ദ്ദാ​ക്കി​യ​ശേ​ഷം മാ​ത്ര​മേ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങാ​നാ​വു​ക​യു​ള്ളു​വെ​ന്ന്‍ പ​റ​ഞ്ഞ് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍നി​ന്ന്​ അ​ധി​കൃ​ത​ര്‍ മ​ട​ക്കി അ​യ​ച്ചു.

വേ​ദ​ന കൂ​ടി​യ​തോ​ടെ ആ​രു​ടെ​യോ സ​ഹാ​യ​ത്തോ​ടെ അ​ദാ​ന്‍ ആ​ശു​പ​ത്രി​യി​ല്‍ അ​ഡ്മി​റ്റാ​യി. തു​ട​ര്‍ന്ന്, ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ​യ​റ്റി​ല്‍ കാ​ന്‍സ​റാ​ണ​ന്നു​ ക​ണ്ടെ​ത്തി​യ​ത്. ഇ​തി​നി​ടെ, ഇ​ഖാ​മ​യു​ടെ കാ​ലാ​വ​ധി​യും ക​ഴി​ഞ്ഞു. രോ​ഗ​വി​വ​രം ഇ​തു​വ​രെ സി​ജി​യെ അ​റി​യി​ച്ചി​ട്ടി​ല്ല. നാ​ട്ടി​ലേ​ക്കു​ള്ള ടി​ക്ക​റ്റ് ഇ​ന്ത്യ​ൻ എം​ബ​സി ന​ല്‍കു​ന്നു​ണ്ട്. ചി​ല സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ ഞാ​യ​റാ​ഴ്​​ച നാ​ട്ടി​ലേ​ക്ക്​ തി​രി​ക്കു​മെ​ന്നാ​ണ്​ അ​റി​യു​ന്ന​ത്.

എ​ന്നാ​ൽ, നാ​ട്ടി​ല്‍ ചെ​ന്നാ​ലും കു​ടും​ബ​ത്തി​ന്റെ ചെ​ല​വു​ക​ള്‍ക്കൊ​പ്പം വി​ദ​ഗ്ധ ചി​കി​ത്സ​ക്കു​മു​ള്ള പ​ണം ക​ണ്ടെ​ത്തേ​ണ്ടി​യി​രി​ക്കു​ന്നു. മ​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നൊ​പ്പം രോ​ഗ​ത്തി​നു​ള്ള ചി​കി​ത്സ​ക്കു​മാ​യി മ​റ്റു​ള്ള​വ​രെ ആ​ശ്ര​യി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്. സ്വ​ന്ത​മാ​യി വീ​ടു​മി​ല്ല. കോ​ഴ​ഞ്ചേ​രി എ​സ്.​ബി.​ഐ ബാ​ങ്ക് അ​ക്കൗ​ണ്ട് ന​മ്പ​ർ -37090119631. ifsc code: SBIN0008634. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​: 60929344 എ​ന്ന ന​മ്പ​റി​ൽ കു​വൈ​ത്തി​ലു​ള്ള സ​ഹോ​ദ​രി​യു​മാ​യി ബ​ന്ധ​പ്പെ​ടാം.

No Comments

Be the first to start a conversation

%d bloggers like this: