കുവൈറ്റ് മലയാളികള്‍ക്ക് പുതുവര്‍ഷ സമ്മാനമായി ഗ്രാന്റ് ഹൈപ്പര്‍ രാജ്യത്തെ പന്ത്രണ്ടാമത്തെ ശാഖ അല്‍ റായില്‍ ജനുവരി 31 ന് തുറക്കും.

കുവൈറ്റ് മലയാളികള്‍ക്ക് പുതുവര്‍ഷ സമ്മാനമായി ഗ്രാന്റ് ഹൈപ്പര്‍ന്റെ പുതിയ ബ്രാഞ്ച് കുവൈറ്റിലെ വ്യാപാര വ്യവസായ സമുച്ചയങ്ങളുടെ ഏറ്റവും തിരക്കേറിയ നഗരമായ അല്‍ റായില്‍ ആരംഭിക്കുന്നു. ജനുവരി 31 ബുധനാഴ്ച വൈകിട്ട് 4 മണിക്കാണ് പുതിയ ഷോറൂം നാടിന് സമര്‍പ്പിക്കുന്നത്. ഗ്രാന്റ് ഹൈപ്പര്‍ മാര്‍ക്കറ്റ് ഗ്രൂപ്പിന്റെ നാല്പത്തി ഒന്പതാമത്തെയുംകുവൈറ്റിലെ പന്ത്രണ്ടാമത്തെ ശാഖയുമാണ് അല്‍ റായില്‍ ആരംഭിക്കുന്നത്. തിരക്കേറിയ നഗരമായ അല്‍ റായില്‍ 55 എയര്‍പോര്‍ട്ട്‌ റോഡിനും 4th റിംഗ് റോഡിനും നടുവിലായാണ് ഗ്രാന്റിന്റെ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് ഒരുങ്ങുന്നത്. ഒറ്റ ഫ്ലോറില്‍ 45000 ചതുരശ്രയടി വിസ്തൃതിയുള്ള വിശാലമായ ഷോറൂമില്‍ എല്ലാം ഒരു കുടക്കീഴില്‍ എന്ന ആശയം വിശാലമായി നടപ്പിലാക്കിയിരിക്കുകയാണ്‌ ഈ പുതിയ ഗ്രാന്‍ഡ്‌ ഷോറൂം.

ഇന്ത്യന്‍, കോണ്‍ണ്ടിനെന്റല്‍, ചൈനീസ്, അറബിക് രുചിഭേദങ്ങളുടെ വിശാലമായ ഹോട്ട് ഫുഡ് സെക്ഷനും പുതിയ ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്. റസ്റ്ററന്റുകള്‍ പരിമിതമായ അല്‍ റായിയിലെ ഈ പ്രദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ഈ  ഹോട്ട് ഫുഡ് സെക്ഷന്‍ ഏറെ അനുഗ്രഹമായി മാറും. വിശാലമായ കാര്‍ പാര്‍ക്കിംഗ്, ജനങ്ങള്‍ക്ക് എത്തിപ്പെടാന്‍ ഏറ്റവും സൌകര്യപ്രദമായ ഏരിയ, ഗ്രാന്റിന്റെ ഏറ്റവും വലിയ പ്രത്യേകതയായ വിലക്കുറവ്. ഗുണമേന്മ തുടങ്ങിയ എല്ലാ ആകര്‍ഷക ഘടകങ്ങളും ഒത്തിണങ്ങിയതാണ് അല്‍ റായ് ഷോറൂം. ഉദ്ഘാടനത്തോടനുബന്ധിച്ച് പതിവുപോലെ വിപുലമായ ഓഫറുകളും സമ്മാന പെരുമഴയുമാണ് ഒരുക്കിയിരിക്കുന്നത്.

അന്തര്‍ ദേശീയ നിലവാരത്തില്‍ ഒരുക്കിയിരിക്കുന്ന പുതിയ ഷോപ്പില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ ഇടനിലക്കാരെ ഒഴിവാക്കി ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാക്കും. ലോകവിപണികളില്‍ നിന്നും ഇടനിലക്കാരെ ഒഴിവാക്കി കമ്പനി നേരിട്ട് വാങ്ങുന്ന ഉപ്തന്നങ്ങള്‍ ആണ് ഇവിടെ വിലപ്പനയ്ക്ക് തയ്യാറാകുന്നത്. എല്ലാ ആഘോഷങ്ങളെയും ഒരു കുടക്കീഴില്‍ അണിനിരത്തിക്കൊണ്ടുള്ള അപൂര്‍വ്വ ഷോപ്പിംഗ്‌ അനുഭവമാണ് ഗ്രാന്‍ഡ്‌ ഹൈപ്പര്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. ഭക്ഷ്യ, ഭക്ഷ്യേതര ഉല്‍പ്പന്നങ്ങള്‍, അന്താരാഷ്ട്ര ബ്രാന്‍ഡിലുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, ഗൃഹോപകരണങ്ങള്‍, പ്രമുഖ യൂറോപ്യന്‍ ഡിസൈനര്‍മാരുടെ വസ്ത്രശേഖരം, ഫുട് വെയര്‍, ആരോഗ്യ – സൗന്ദര്യ സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഏറ്റവും മികച്ച ഉല്‍പ്പന്നങ്ങളുടെ വ്യത്യസ്ത ശേഖരമാണുള്ളത്.

 

ഗ്രാന്‍ഡിന്റെ സൂപ്പര്‍ മാര്‍ക്കറ്റില്‍ പച്ചക്കറികള്‍, പഴം, ഇറച്ചി, മീന്‍ എന്നിവയ്ക്കാണ് ആവശ്യക്കാരേറെ. വിവിധ രാജ്യങ്ങളിലെ തെരഞ്ഞെടുത്ത ഏറ്റവും മികച്ച ഫാമുകളില്‍ നിന്നും നേരിട്ട് ശുദ്ധമായ ഉയര്‍ന്ന ഗുണമേന്മയുള്ള പഴങ്ങളും പച്ചക്കറികളുമാണ് ഗ്രാന്‍ഡിലെത്തുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് എല്ലാ വിഭാഗങ്ങളിലും ഏറ്റവും മികച്ച ഉല്‍പ്പന്നങ്ങളുടെ ഏറ്റവും വ്യത്യസ്തവും പുതിയതുമായ ശേഖരമാണുള്ളത്. പ്രത്യേക ഓഫറുകളും വിലക്കിഴിവുമുണ്ട്.  എല്ലാ ദിവസവും ശുദ്ധമായ ഇറച്ചിയും മീനും ഖത്തര്‍ എയര്‍വേസ്‌ കാര്‍ഗോയില്‍ ഇന്ത്യയില്‍ നിന്നും മറ്റ്‌ രാജ്യങ്ങളില്‍ നിന്നും നേരിട്ടാണ് വിപണിയിലെത്തിക്കുന്നത്. ഉല്‍പ്പന്നങ്ങളിലെ ഗുണമേന്മയാണ് ഗ്രാന്‍ഡിന്റെ ഉപഭോക്തൃ ശ്രേണിയുടെ വളര്‍ച്ചയ്ക്ക് പിന്നില്‍. ഗ്രാന്‍ഡിന്റെ എല്ലാ വിഭാഗത്തിലും ഏറ്റവും മിതമായ നിരക്കില്‍ സാധാരണക്കാരന്റെ സങ്കല്‍പ്പത്തിനും ബഡ്ജറ്റിനും അനുസരിച്ച് പര്‍ച്ചേസ് ചെയ്യാന്‍ കഴിയുന്നു എന്നതാണ് ഗ്രാന്‍ഡിനെ വിപണിയില്‍ വേറിട്ട് നിര്‍ത്തുന്നത്.

ഷെയ്ഖ് ദാവൂദ് സല്‍മാന്‍ അല്‍ സബാഹ്, അബൂബക്കര്‍ മുഹമ്മദ് (റീജന്‍സി ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍), ജാസിം മുഹമ്മദ് ഖാമിസ് അല്‍ ഷെര്‍റാഹ് (ചെയര്‍മാന്‍,ഗ്രാന്‍ഡ്ഹൈപ്പര്‍, കുവൈത്ത്), അയൂബ് കച്ചേരി (റിജിയണല്‍ ഡയറക്ടര്‍), ഡോ. അബ്ദുൽഫത്താഹ്, ഡയറക്ടർ, ഗ്രാൻഡ്ഹൈപ്പർ- കുവൈറ്റ്, മുഹമ്മദ് സുനീര്‍.പി.സി. (സി.ഇ.ഒ. ), തെഹസീര്‍ അലി (ജനറല്‍ മാനേജര്‍) തുടങ്ങിയവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.

No Comments

Be the first to start a conversation

%d bloggers like this: