കെഫാക് ഫുട്ബോൾ: സെമി ഫൈനലില്‍ പോരടിക്കാനൊരുങ്ങി ജില്ലാ ടീമുകള്‍

മിഷിര്ഫ്: കെഫാക് അന്തർ ജില്ലാ ഫുട്ബോൾ ടൂർണമെന്റിന്‍റെ സെമിഫൈനലിലേക്ക് മുന്നേറാൻ ജില്ലാ ടീമുകൾ ഫഹാഹീൽ സൂക് സബാ സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച്ച വൈകിട്ട് അങ്കത്തിനിറങ്ങും. മാസ്റ്റേഴ്സ് വിഭാഗത്തിൽ ട്രാസ്‌ക് തൃശൂർ തിരുവന്തപുരത്തെയും യുണൈറ്റഡ് കാസർഗോഡ് എംഫാഖ് മലപ്പുറത്തെയും. മായിസ് എറണാകുളം ഫോക്‌ കണ്ണൂരുമായും ഏറ്റുമുട്ടും. ജില്ലാ സോക്കർ ലീഗിൽ ആദ്യ മത്സരത്തിൽ  കാസർഗോഡ് കണ്ണൂരിനെ നേരിടും നിലവിൽ ഏഴു മത്സരങ്ങളിൽ ഇരു ടീമുകൾക്കും പത്ത് പോയന്റാണുള്ളത്. തുടര്‍ന്ന് ന ടക്കുന്ന  മത്സരത്തിൽ  ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തുള്ള   തിരുവനന്തപുരം രണ്ടാം സ്ഥാനത്തുള്ള  തൃശൂരിനെ നേരിടും . മൂന്നാം മത്സരത്തിൽ  വയനാട്  എറണാകുളത്തെ നേരിടുമ്പോൾ അവസാന മത്സരത്തിൽ ശക്തരായ  കോഴിക്കോട്  മലപ്പുറത്തെ നേരിടും . വിജയിക്കുന്ന ടീം സെമി ഫൈനലില്‍ കടക്കും  . മത്സരങ്ങള്‍  ഫഹാഹീലിലെ സൂക് സബാ സ്റ്റേഡിയത്തിൽ  വൈകിട്ട് മൂന്നു മണിക്ക് തന്നെ തുടങ്ങുമെന്ന് കെഫാക് ഭാരവാഹികൾ അറിയിച്ചു.

No Comments

Be the first to start a conversation

%d bloggers like this: