കുവൈത്തിൽ കുഞ്ഞുങ്ങളെ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച ശേഷം അമ്മ കടന്നുകളഞ്ഞു

കുവൈറ്റ് സിറ്റി: കുവൈത്തിലെ ഹവല്ലിയിലായിരുന്നു സംഭവം. തന്റെ മൂന്ന് മക്കളുടെയും കൈപിടിച്ച് പോലീസ് സ്റ്റേഷനിലെത്തിയ യുവതി നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു ശേഷം മക്കളെ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് കടന്നുകളഞ്ഞു, തനിക്ക് മക്കളെ നോക്കാനുള്ള സാഹചര്യമില്ലെന്നും പറ്റുമെങ്കില്‍ കുട്ടികളുടെ പിതാവിനെ കണ്ടെത്തി കുട്ടികളെ ഏല്‍പ്പിച്ചുകൊടുക്കണമെന്നും പറഞ്ഞ് ഇവർ സ്ഥലം വിടുകയായിരുന്നു.

യുവതിയുടെ പെട്ടെന്നുള്ള സംസാരത്തിലും പെരുമാറ്റത്തിലും പോലീസുകാർ ആദ്യം പകച്ചുപോയി . കാര്യങ്ങള്‍ കൂടുതൽ തിരക്കുന്നതിനായി യുവതിയെ അന്വേഷിക്കുമ്പോഴേക്കും അവര്‍ കുട്ടികളെ ഉപേക്ഷിച്ച് കടന്നുകളഞ്ഞിരുന്നു. ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്ന യുവതിയാണ് തനിക്ക് മക്കളെ നോക്കി വളര്‍ത്താനാവില്ലെന്നും അതിനുള്ള ഉത്തരവാദിത്തം തനിക്കല്ലെന്നും പറഞ്ഞ് ഈ കടുംകൈ ചെയ്തത്. അവസാനം  പോലീസുകാര്‍ കുട്ടികളുടെ പിതാവിനെയും തിരഞ്ഞിറങ്ങി.ഏറെ നേരത്തെ അന്വേഷങ്ങള്‍ക്കൊടുവിലാണ് ഇയാളെ കണ്ടത്താനായത്. ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുവന്ന ശേഷം കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്തുകൊള്ളാമെന്ന് രേഖാമൂലം എഴുതി ഒപ്പിട്ട് വാങ്ങിയ ശേഷമാണ് അവരെ പിതാവിനൊപ്പം വീട്ടിലേക്ക് പറഞ്ഞയച്ചതെന്ന് അല്‍ റായ് പത്രം റിപ്പോര്‍ട്ട് ചെയ്തു