ലുലു എക്‌സ്‌ചേഞ്ചിന്‍റെ കുവൈത്തിലെ ഇരുപത്തിരണ്ടാമത് ശാഖ ഫര്‍വാനിയയില്‍ പ്രവര്‍ത്തനമാരംഭിച്ചു

കുവൈത്ത് സിറ്റി: പ്രമുഖ ധനവിനിമയ സ്ഥാപനമായ ലുലു എക്‌സ്‌ചേഞ്ചിന്‍റെ കുവൈത്തിലെ ഇരുപത്തിരണ്ടാമത് ശാഖ ഫര്‍വാനിയയിലെ മെട്രോ സെന്‍ററില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഫെബ്രുവരി നാലിന് ഞായറാഴ്ച  കമ്പനിയുടെ ജി.സി.സി, ഇന്ത്യ വൈസ് പ്രസിഡന്റ് നാരായണ്‍ പ്രധാന്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ കമ്പനിയുടെ ഉന്നതോദ്യോഗസ്ഥരും മറ്റ് വിശിഷ്ട അതിഥികളും പങ്കെടുത്തു.  കമ്പനിയുടെ ഫര്‍വാനിയയിലെ മൂന്നാമത്തെ ശാഖയാണിത്. ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായ സ്ഥലങ്ങളില്‍ ഇടപാടുകള്‍ വേഗത്തിലും കാര്യക്ഷമമായും നടത്താനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് ലുലു എക്സ്ചേഞ്ച് ശ്രമിക്കുന്നതെന്ന് ഡയറക്ടര്‍ അദീബ് അഹ്മദ് അറിയിച്ചു.

No Comments

Be the first to start a conversation

%d bloggers like this: