പൊതുമാപ്പ്: 100 ഒരുമ അംഗങ്ങൾക്ക് സൗജന്യ വിമാന ടിക്കറ്റ്

കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിൽ പോകുന്ന 100 പേർക്ക്​ ഒരുമ പദ്ധതിയിൽനിന്ന്​ സൗജന്യ വിമാന ടിക്കറ്റ്​ നൽകുന്നു. കെ.​ഐ.ജി കുവൈത്ത്​ നടത്തുന്ന ഒരുമ സാമൂഹിക ക്ഷേമ പദ്ധതിയിൽ അംഗമായവരിൽ നിന്നും തെരഞ്ഞെടുക്കപ്പെവർക്കാണ്​ ടിക്കറ്റ്​ നൽകുന്നത്​. നിലവിലെ അംഗങ്ങളില്‍ നിന്നും 100 അപേക്ഷ ലഭിച്ചിട്ടില്ലെങ്കില്‍ മുന്‍ വര്‍ഷങ്ങളില്‍ അംഗമായവരെയും പരിഗണിക്കും. 100ൽ കൂടുതൽ അപേക്ഷരുണ്ടെങ്കിൽ അര്‍ഹക്കനുസരിച്ചു 100 പേരെ തിരെഞ്ഞെടുക്കും.

ആവശ്യമുള്ളവർ ഔട്ട്‌ പാസ് /പാസ്പോര്‍ട്ട് എന്നിവയുമായി ഫെബ്രുവരി 7,  8, 9 തീയതികളിൽ വൈകുന്നേരം ഏഴുമണി മുതൽ ഒമ്പതുമണി വരെ തഴെ പറയുന്ന ഒരുമ കേന്ദ്രങ്ങളുമായി ബന്ധപ്പെടണം.

അബ്ബാസിയ: പ്രവാസി ഓഡിറ്റോറിയം (50852442/51429444), ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയം (69920207/60010194 ), സാൽമിയ സെൻട്രൽ ഹാൾ 55238583/50379559 ), അബു ഹലീഫ തനിമ ഓഡിറ്റോറിയം (97220839/98760453 ) ഫഹാഹീൽ യൂണിറ്റി സെൻറർ (65088148/99358264 ), കുവൈത്ത് സിറ്റി: (94473617),  റിഗ്ഗയി (Tel:99691434).

ഏഴാം വർഷത്തിലേക്ക് കടന്ന ‘ഒരുമ’ പ്രവാസി ക്ഷേമ പദ്ധതിയിൽ പുതുതായി അംഗമായവർ ​മരണപ്പെട്ടാൽ നോമിനിക്ക് രണ്ട് ലക്ഷം രൂപയും തുടർച്ചയായ രണ്ട് വർഷം അംഗത്വം നിലനിര്‍ത്തിയവര്‍ക്ക് മൂന്ന് ലക്ഷം രൂപയും പദ്ധതിയുടെ തുടക്കം മുതൽ അംഗങ്ങളായി തുടരുന്നവർക്ക് നാല് ലക്ഷം രൂപയും സഹായധനം നൽകിവരുന്നു. കൂടാതെ അങ്ങങ്ങള്‍ക്ക് കിഡ്‌നി ഡയാലിസിസ്‌, കാൻസർ, ബൈപ്പാസ്‌ സർജ്ജറി, ആൻജിയോ പ്ലാസ്​റ്റി എന്നിവയുടെ ചികിത്സക്ക് 50,000 രൂപ വരെ ചികിത്സാ സഹായവും നൽകുന്നു. ഇതിന്​ പുറമെയാണ്​ ഇത്തരം അധിക സേവനങ്ങൾ. പദ്ധതിയിൽ അംഗമാവുന്നവർക്ക് ഒരുമയുമായി സഹകരിക്കുന്ന വിവിധ സ്ഥാപനങ്ങളിൽനിന്നും പ്രത്യേക ഓഫറുകൾ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് www.orumakuwait.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

No Comments

Be the first to start a conversation

%d bloggers like this: