നാല് വര്‍ഷങ്ങള്‍ക്കിടയില്‍ കുവൈത്തിൽ സ്വകാര്യ മേഖലയില്‍ തൊഴില്‍ അവസരങ്ങള്‍ കുത്തനെ വര്‍ധിച്ചതായി റിപ്പോർട്ട്

കുവൈത്ത് സിറ്റി : സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ബ്യൂറോയുടെ സ്ഥിതിവിവര കണക്കുകള്‍ പ്രകാരം  കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്കിടയില്‍ രാജ്യത്തെ സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കുമായി തൊഴില്‍ അവസരങ്ങള്‍ കുത്തനെ വര്‍ധിച്ചതായി അല്‍ജരിദ ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തു. താമസ, ഭക്ഷണ ,സേവനങ്ങളുടെ മേഖലയില്‍ തൊഴില്‍ നിരക്ക് വന്‍തോതില്‍ വര്‍ധിച്ചു. റെസ്റ്റോറന്റുകള്‍, കഫേകള്‍, ഹോട്ടലുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള  മേഖലയില്‍ രജിസ്റ്റര്‍ ചെയ്ത തൊഴില്‍ നിരക്ക് (737,803 തൊഴിലാളികള്‍) അവിശ്വസനീയമാം വിധം ഉയര്‍ന്നതായി സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നു. 2018 മുതല്‍ 2021 വരെയുള്ള കാലയളവില്‍ 93776 തൊഴിലാളികളില്‍ നിന്ന് 831,579 തൊഴിലാളികളാണ് കൂടിയത്. ഈ മേഖലയിലെ ദേശീയ തൊഴില്‍ രജിസ്‌ട്രേഷന്‍ 2018 ല്‍ 1483 തൊഴിലാളികളില്‍ നിന്ന് 2021 ല്‍ 42663 ആയി ഉയര്‍ന്നപ്പോള്‍ പ്രവാസി തൊഴിലാളികള്‍ 92,293 ല്‍ നിന്ന് 788,916 ആയി ഉയര്‍ന്നു.

എന്നാല്‍, നിര്‍മ്മാണം, കൃഷി, വനവത്കരണം, മത്സ്യബന്ധനം, ചില്ലറ വിത്പന, മോട്ടോര്‍ വാഹനങ്ങളുടെയും മോട്ടോര്‍ സൈക്കിളിന്റെയും അറ്റകുറ്റപ്പണി, ജലവിതരണവും ശുചിത്വവും, മാലിന്യ സംസ്‌കരണം, ചികിത്സാ എന്നീ സുപ്രധാന മേഖലകളില്‍ തൊഴില്‍ നിരക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ട്.